കൊറോണപ്പേടിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ആളില്ല... മൃതദേഹം ചുമലിലേറ്റി രാമനാമം ജപിച്ച് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്ത് മുസ്ലിം യുവാക്കള്‍

കൊറോണവൈറസ് ബാധയുടെ പശ്ചാതലത്തില്‍ എല്ലാവരും ഭീതിയിലാണ്. രാജ്യം 21 ദിവസത്തേക്ക് ലോക്‌ഡൌണാണ്. ലോക്‌ഡൌണ്‍ ഇനിയും നീട്ടിയേക്കും എന്ന തരത്തിലുള്ള വാര്‍ത്തകളൊക്കെ പരക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത് മരണം നടക്കുന്ന വീടുകളാണ് എന്ന് വേണമെങ്കില്‍ പറയാം. ആരെങ്കിലും മരിച്ചാല്‍ അടുത്തേക്ക് ചെല്ലാന്‍ വരെ ആളുകള്‍ മടിക്കുകയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്നാല്‍ ഈ വീഡിയോ വൈറലാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഈ ഭയാനകമായ സാഹചര്യത്തില്‍ മതത്തിനും അപ്പുറം മനുഷ്യത്വം എന്ന ഒന്ന് ഉണ്ട് എന്ന് വ്യക്തമാക്കിത്തരിക കൂടി ചെയ്യുകയാണ് ഈ കാഴ്ച .
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ചതാണ് രവി ശങ്കര്‍. എന്നാല്‍ ഇയാളുടെ മകന്‍ ലോക്‌ഡൌണ്‍ കാരണം ശരീരം അടക്കം ചെയ്യാന്‍ എത്താന്‍ സാധിച്ചില്ല. കുടുംബാഗങ്ങളാകട്ടെ കൊറോണവൈറസ് ഭീതി മൂലം അടുത്തു പോലും വന്നില്ല. ഈ അവസരത്തിലാണ് തൊട്ടടുത്ത് താമസിക്കുന്ന മുസ്ലിം യുവാക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ മുമ്പോട്ട് വന്നത്.രവിശങ്കറിന്റെ മൃതദേഹം ചുമലിലേറ്റി രാമനാമം ജപിച്ച് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുസ്ലിം യുവാക്കളെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഏറ്റവു കൂടുതല്‍ വര്‍ഗീയ പരാമര്‍ശങ്ങളും ഏറ്റുമുട്ടലുകളും നടക്കുന്ന ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നുള്ള ഈ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ശശി തരൂര്‍ അടക്കമുള്ള നേതാക്കളും വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. മതമല്ല മനുഷ്യത്വാണ് വലുത് എന്ന് ഈ കൊറോണക്കാലത്തും ആളുകളെ വ്യക്തമാക്കിക്കൊടുക്കുന്നതാണ് ഈ കാഴ്ച .
മതവൈരത്തിന്റെ പേരില്‍ ചീത്തപ്പേര് ഏറെ കേട്ട നാടാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍. പശുഘാതകര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 2018 ഡിസംബറില്‍ 500 ഓളം ആള്‍ക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ഇന്‍സ്‌പെക്ടറടക്കം രണ്ട് പേരെ വെടിവെച്ച് കൊല്ലുകയും ചെയ്തത് ഈ ബുലന്ദ്ഷഹറില്‍ ആണ്. പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് അന്വേഷിക്കുന്ന ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങാണ് അന്ന് വെടിയേറ്റ് മരിച്ചത്. കഥകളങ്ങനെ എറെയുണ്ടെങ്കിലും ഇപ്പോള്‍ അവിടെ നിന്ന് കേള്‍ക്കുന്നത് മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമൊന്നും വേര്‍തിരിക്കാന്‍ കഴിയാത്ത മനുഷ്യ സ്‌നേഹത്തിന്റെ കഥയാണ് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു
" f
https://www.facebook.com/Malayalivartha

























