Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

പിടികൊടുക്കാതെ കേരളം മുന്നോട്ട്.... കോവിഡ് സാധ്യതയുള്ളവര്‍ക്കായുള്ള ടെലിമെഡിസിന്‍ സംവിധാനം... ആദ്യഘട്ടത്തില്‍ 100 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും , മരുന്നിനുള്ള കുറിപ്പടി ഓണ്‍ലൈനായി ലഭിക്കും

31 MARCH 2020 09:13 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 എന്ന കൊറോണ വിഭാഗത്തിലുള്ള മഹാമാരിയെ തുരത്താന്‍ നിലവില്‍ ഫലപ്രദമായ ഒരു മരുന്നും കണ്ടുപിടിക്കാത്തതിനാലും പകര്‍ച്ചവ്യാധി ഗണ്യമായി രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് കൊണ്ടും കേരളം ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി തന്നെ പാലിച്ചു വരികയാണ് .കോട്ടയത്തെ പായിപ്പാട് നടന്ന അനിഷ്ട സംഭവവും അതോടൊപ്പം തന്നെ കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍
കൈകൊണ്ട തെറ്റായ നിലപാട് ഒഴികെ കേരളത്തില്‍ എടുത്തു പറയത്തക്ക പിഴവുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .എന്നാലും ചെറിയ പിഴവുകള്‍ കാരണം വലിയ പ്രതിസന്ധിയിലേക്ക് പോകാന്‍ കാരണമാകുന്ന തരത്തിലേക്ക് അങ്ങേയറ്റം കരുതല്‍ വേണ്ട സാഹചര്യം കൂടിയാണ് ഇപ്പോള്‍ ഉള്ളത് രാജ്യത്തുസമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനു ശേഷം കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെ
ഉള്ള നടപടി കേരളം കൈകൊണ്ടു .
നിലവില്‍ മറ്റു അന്താരാഷ്ട്ര സംഘടനകളുമായി നേരിട്ട് ബന്ധപ്പെടാന്‍ കേരളത്തിലെ ആരോഗ്യവകുപ്പ് സുസജ്ജമായി എന്നതിന്റെ ഉദാഹരണമായി തന്നെയാണ് ടെലിമെഡിസിന്‍ സംവിധാനം തയ്യാറാക്കുന്നത് . കോവിഡ് സാധ്യതയുള്ളവര്‍ക്കായുള്ള ടെലിമെഡിസിന്‍ സംവിധാനത്തിന് ആദ്യഘട്ടത്തില്‍ 100 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത് . മരുന്നിനുള്ള കുറിപ്പടി ഓണ്‍ലൈനായി ലഭിക്കും. തീവ്രമല്ലാത്ത വൈദ്യ ആവശ്യങ്ങള്‍ക്കു മാത്രമാകും ടെലിമെഡിസിന്‍ എന്നതാണ് ഇതിന്റെ സവിശേഷത .

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ ഐടി മിഷനാണു പദ്ധതി നടപ്പാക്കുന്നത്. രോഗസാധ്യതയുള്ളവര്‍ റജിസ്റ്റര്‍ ചെയ്താല്‍ ഡോക്ടര്‍ വെര്‍ച്വലായി 'വീട്ടിലെത്തും' എന്നതാണ് ഇതിന്റെ സാങ്കേതിക വശം . തുടക്കത്തില്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമായാണെങ്കിലും അധികം വൈകാതെ ഐസലേഷനില്‍ കഴിയുന്ന എല്ലാവര്‍ക്കും സേവനം ലഭ്യമാക്കും. ഐസലേഷനിലുള്ളവര്‍ക്കുമായി പ്രത്യേക മൊബൈല്‍ ആപ് തയാറാകുന്നുണ്ട്. സര്‍ക്കാരുമായി സംവദിക്കാനുള്ള ചാറ്റ് ബോട്ട് സൗകര്യവും ഉണ്ടാകും.രശശ്വേലിരലിലേൃ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ആണ് രെജിസ്റ്റര്‍ ചെയ്യേണ്ടത്

നിശ്ചിത സമയത്ത് ഈ പ്ലാറ്റ്‌ഫോമിലെ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഡോക്ടറുമായി സംസാരിക്കുകയും അതിനു ശേഷം ഫലപ്രദമായ മരുന്ന് കുറിപ്പടി ഡോക്ടര്‍മാര്‍ അപ്ലോഡ് ചെയ്യുകയും . അതു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ് .നിലവിലെ സാഹചര്യതയില്‍ നേരിയ മാറ്റങ്ങളിലൂടെ ആരോഗ്യരംഗത്തു ക്രമീകരണങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുകയുള്ളു
60 വയസ്സിനു മുകളിലുള്ളവരെയും രോഗസാധ്യതയുള്ളവരെയും നിരീക്ഷിക്കാനുള്ള ഡിജിറ്റല്‍ മാപ്പിങ് നിലവില്‍ പൂര്‍ത്തിയായി. ഇതിനായി പഞ്ചായത്ത്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍നിന്നു ഡേറ്റ ശേഖരിച്ചു. ഈ വിവരം പ്രത്യേക മൊബൈല്‍ ആപ്പിലൂടെ നിരീക്ഷണത്തിലുള്ള വീടുകള്‍ സന്ദര്‍ശിക്കുന്ന വാര്‍ഡ്തല കമ്മിറ്റികള്‍ക്കു നല്‍കും എന്ന്‌നതും വ്യതമായി . പ്രായമായവരും രോഗസാധ്യത ഏറിയവരും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഈ ഡേറ്റ ഉപയോഗിച്ച് പരിശോധിക്കാമെന്ന് ഐടി മിഷന്‍ ഡയറക്ടര്‍ എസ്. ചിത്ര പറഞ്ഞു.

അതേസമയം കോവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള ദ്രുതപരിശോധന ഇനിയും വൈകും എന്നാണ് വ്യക്തമാകുന്നത് . ഇതിനായി ഐടിഎംആര്‍ അംഗീകാരമുള്ള കിറ്റ് ലഭിക്കാനായി സര്‍ക്കാര്‍ സിംഗപ്പുരിലുള്ള കമ്പനിക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ചരക്കു നീക്കം തടസ്സപ്പെട്ടതിനാല്‍ കിറ്റ് എപ്പോള്‍ ലഭിക്കുമെന്ന് അവര്‍ അറിയിച്ചിട്ടില്ല. അതിനിടെ പുണെയിലെ മൈ ലാബില്‍ നിന്നു 3000 ടെസ്റ്റ് കുപ്പികള്‍ ലഭ്യമാക്കാന്‍ ഇപ്പോള്‍ ബദല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (9 minutes ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (20 minutes ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (39 minutes ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (54 minutes ago)

അടച്ചിട്ട മുറിയിലിട്ട് പൂങ്കുഴലിയെ ഉരുട്ടി തലച്ചോറുള്ളവരാ കൊടതിയിലിരിക്കുന്ന, കുഴലിയുടെ കിളി പാറി ..!രാഹുൽ പുറത്തേയ്ക്ക്  (1 hour ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തുമെന്ന് മന്ത്രി  (1 hour ago)

കൊച്ചിയില്‍ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കെ.എം മാണി സാറിന് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു; വരാനിരിക്കുന്ന തലമുറ കെ.എം മാണി സാര്‍ ആരായിരുന്നെന്ന് തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (1 hour ago)

എം എൽ എയ്ക്ക് വേണ്ടി സ്ത്രീകൾ ഇറങ്ങും;രാഹുൽ ചാറ്റ് പുറത്ത് വിട്ടാൽ അതിജീവിതമാർ താങ്ങില്ല...! വിമർശനവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (1 hour ago)

മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; 16കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്  (1 hour ago)

ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കും; നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൈത്തുന്നലിന്റെ മാസ്മരികതയുമായി മഹാലക്ഷ്മി ബാലമുരുകന്‍ സ്റ്റുഡന്റ്സ് ബിനാലെയില്‍  (2 hours ago)

മോട്ടോറോള റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ചു...  (2 hours ago)

കേരളത്തിന് മൂന്ന് അമൃത് ഭാരത് ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ അനുവദിച്ചു  (2 hours ago)

Malayali Vartha Recommends