21 ദിവസം നീളുന്ന ലോക്ഡൗണ്‍ ഒരാഴ്ച പിന്നിടുന്നു... ഫെബ്രുവരി ഒന്നിനോ ശേഷമോ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സടക്കമുള്ള മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി നീട്ടിയതായി കേന്ദ്ര ഗതാഗത വകുപ്പ്
ഫെബ്രുവരി ഒന്നിനോ ശേഷമോ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സടക്കമുള്ള മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ക്ക് ജൂണ്‍ 30 വരെ കാലവധി നീട്ടിയതായി കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ്, രജസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റുകള്‍ തുടങ്ങിയ എല്ലാ രേഖകള്‍ക്കും ഈ ഇളവ് ബാധകമാണെന്ന് സംസ്ഥാനങ്ങള്‍ക്ക് നല്കിയ അറിയിപ്പില്‍ കേന്ദ്രം വിശദീകരിക്കുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യമാകെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമാണ് ഈ ഇളവുകള്‍. 21 ദിവസം നീളുന്ന ലോക്ഡൗണ്‍ ഒരാഴ്ച പിന്നിടുകയാണ്.
https://www.facebook.com/Malayalivartha