ചില്ല വെട്ടാന്‍ കയറിയ പ്ലാവില്‍ കുടുങ്ങിയ ആളെ സാഹസികമായി രക്ഷിച്ചു
അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് എറണാകുളത്ത് നെട്ടൂരില്‍ 30 അടി ഉയരമുള്ള പ്ലാവില്‍ കുടുങ്ങി അവശ നിലയിലായ ആളെ സാഹസികമായി രക്ഷിച്ചു.
രാവിലെ പത്തോടെ മരപ്പണിക്കാരനായ കീറ്റുപറമ്പില്‍ ജോളി(43)യാണ് പ്ലാവില്‍ കുടുങ്ങിയത്. ചില്ല വെട്ടാന്‍ കയറിയതാണ്.
എന്നാല്‍ മുകളില്‍ എത്തിയതോടെ തളര്‍ന്നു. തൂങ്ങിക്കിടക്കുന്ന ജോളിയെ കണ്ട് എല്ലാവരും അമ്പരന്നു.
വലിയ ഏണി ഉപയോഗിച്ച് , ഓടിക്കൂടിയ അയല്‍വാസികളില്‍ പുളിപ്പറമ്പില്‍ ബൈജു ജോര്‍ജ്, തുണ്ടത്തില്‍ ആന്റണി എന്നിവര്‍ മരത്തില്‍ കയറിയെങ്കിലും ജോളിയെ താഴെ ഇറക്കാന്‍ പറ്റുന്ന സ്ഥിതി ആയിരുന്നില്ല.
അര മണിക്കൂറിനുള്ളില്‍ അഗ്നിരക്ഷാ സേനയെത്തി. ഏറെ പണിപ്പെട്ടാണ് സുരക്ഷിതമായി ഇറക്കിയത്. മരട് പി.എസ്. മിഷന് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കി.
https://www.facebook.com/Malayalivartha