കോവിഡ് മരണത്തെ തുടര്‍ന്ന് മൂന്നാഴ്ച പോത്തന്‍കോട് പഞ്ചായത്തില്‍ ക്വാറന്റീന്‍

പോത്തന്‍കോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്കു ക്വാറന്റീനില്‍ പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് നടപടി.
മാര്‍ച്ച് 1-ന് ശേഷം അബ്ദുല്‍ അസീസുമായി ഇടപഴകിയവര്‍ അധികൃതരെ അറിയിക്കണം. വിദേശത്തുനിന്ന് വന്ന പോത്തന്‍കോട് നിവാസികളുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. പോത്തന്‍കോട് ഇതുവരെസമൂഹവ്യാപനം ഉണ്ടായിട്ടില്ല.
അബ്ദുല്‍ അസീസുമായി ഇടപഴകിയ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. അബ്ദുല്‍ അസീസ് എത്തുമ്പോള്‍ തോന്നയ്ക്കല്‍ ഹെല്‍ത്ത് സെന്ററിലെ പ്രധാന ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നില്ല. ഡോക്ടര്‍ ഇപ്പോള്‍ ഡ്യൂട്ടിയിലുണ്ട്. ആശുപത്രി അണുവിമുക്തമാക്കി.
ക്വാറന്റീനില്‍ പോകുന്നവര്‍ക്ക് മൂന്ന് ആഴ്ചയ്ക്കിടെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവരെ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. അബ്ദുല്‍ അസീസുമായി ഇടപഴകിയവര്‍ ആരാണെന്ന് നാട്ടുകാര്‍ക്ക് അറിയാമെന്നും അവര്‍ ഇതിനോടകം ക്വാറന്റീനില്‍ പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്വാറന്റീനുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് മന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചു.
https://www.facebook.com/Malayalivartha

























