നിരോധിച്ച പുകയില ഉല്പന്നങ്ങള് പാല് വണ്ടിയില്‍ നിന്ന് പിടികൂടി
തിരുവമ്പാടിയില്‍ പാല് വിതരണത്തിനു വരുന്ന വണ്ടിയില്‍ നിന്നു നിരോധിച്ച പുകയില ഉല്പന്നങ്ങള് പൊലീസ് പിടികൂടി.
പാല് വിതരണത്തിന് എത്തിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വിതരണത്തിന് എത്തിയ 2 പേരെയും വാങ്ങാന്‍ എത്തിയ ആളെയും അറസ്റ്റ് ചെയ്തു.
രാവിലെ 50 പാക്കറ്റ് പുകയില ഉല്പന്നങ്ങള് കൈമാറുമ്പോഴാണ് പൊലീസ് നടപടി.
ഇടുക്കി സ്വദേശി റോബിന് സ്റ്റീഫന്‍, തൃശൂര്‍ സ്വദേശി അമല്‍ വേലൂര്‍, തിരുവമ്പാടി സ്വദേശി സന്തോഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha