Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോത്തൻകോട് പഞ്ചായത്തിൽ മൂന്നാഴ്ച ക്വാറന്റീൻ; .പോത്തൻകോട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയാളുകളും പരിപൂർണ്ണമായും ക്വാറന്റൈനിൽ, പ്രദേശവാസികൾ സ്വയം നിരീക്ഷണത്തിൽ

31 MARCH 2020 04:04 PM IST
മലയാളി വാര്‍ത്ത

പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്കു ക്വാറന്റീനിൽ പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. മാർച്ച് 1ന് ശേഷം അബ്ദുൽ അസീസുമായി ഇടപഴകിയവർ അധികൃതരെ അറിയിക്കണം. വിദേശത്തുനിന്ന് വന്ന പോത്തൻകോട് നിവാസികളുടെ പാസ്പോർട്ട് രേഖകൾ പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി.

മൂന്ന് ആഴ്ചയ്ക്കിടെ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ അവരെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കും. അതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. അബ്ദുൽ അസീസുമായി ഇടപഴകിയ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. അബ്ദുൽ അസീസ് എത്തുമ്പോൾ തോന്നയ്ക്കൽ ഹെൽത്ത് സെൻററിലെ പ്രധാന ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല. ഡോക്ടർ ഇപ്പോൾ ഡ്യൂട്ടിയിലുണ്ട്. ആശുപത്രി അണുവിമുക്തമാക്കി.അബ്ദുൽ അസീസുമായി ഇടപഴകിയവർ ആരാണെന്ന് നാട്ടുകാർക്ക് അറിയാമെന്നും അവർ ഇതിനോടകം ക്വാറന്റീനിൽ പോയിട്ടുണ്ടെന്നും മന്ത്രി പറ‍ഞ്ഞു.

ക്വാറന്റീനുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നടത്തുന്നതിന് മന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചു..പോത്തൻകോട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയാളുകളും പരിപൂർണ്ണമായും ക്വാറന്റൈനിൽ പ്രവേശിക്കണം. പോത്തൻകോട് പ്രദേശമാകെ വരുന്ന രണ്ടുമൂന്നാഴ്ചക്കാലം പൂർണ്ണമായും ക്വാറന്റൈനിലേക്ക് പോവേണ്ടതുണ്ട്. പ്രദേശവാസികൾ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കടകംപള്ളി സുരേന്ദ്രൻ യോഗത്തിന് ശേഷം പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം..

പോത്തൻ‌കോട് പഞ്ചായത്തുമായി ചേർന്ന് നിൽക്കുന്ന തിരുവനന്തപുരം കോർപ്പറേഷന്റെ ചില ഭാഗങ്ങൾക്കും നിയന്ത്രണം ബാധകമാണ്. കാട്ടായിക്കോണം ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങിയ പ്രദേശങ്ങളാണ് ഇവ. കൂടാതെ അണ്ടൂർകോണം പഞ്ചായത്തിലെ പ്രദേശങ്ങളും നേരത്തെ വ്യക്തമാക്കിയ പോത്തൻകോടിന്റെ രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്നു.ഈ സാഹചര്യത്തിൽ ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. കൃത്യമായ മുന്‍കരുതലും നിര്‍ദേശങ്ങളും പാലിച്ചാല്‍ കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ രോഗത്തെക്കുറിച്ച് നമുക്കുള്ള സംശയങ്ങളും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്.

കൊവിഡ് ബാധ സംശയിച്ചാല്‍ സ്വീകരിക്കുന്ന ആദ്യ ഘട്ടങ്ങളാണ് ക്വാറന്റൈൻ, ഐസൊലേഷന്‍. എന്നാല്‍ എന്താണ് ക്വാറന്റൈൻ ? എന്താണ് ഐസൊലേഷന്‍ ? തുടങ്ങിയവ പലപ്പോഴും എല്ലാവരിലും ഉണ്ടാകുന്ന സംശയങ്ങളാണ് ക്വാറന്റൈൻ പിരിയഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൊവിഡ് ബാധ സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളില്‍ നിന്ന് നമ്മുടെ പരിസരത്തേക്ക് എത്തുന്നവരെയും അതുപോലെ രോഗിയുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ളവരുടെയും ഒക്കെ നിരീക്ഷണത്തിന് വിധേയമാക്കുന്ന ഘട്ടമാണ്. അതേ സമയം ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുമില്ല. രോഗ സാധ്യത മുന്‍നിര്‍ത്തി അവ വരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണ് 14 ദിവസത്തോളം നിരീക്ഷണപരിധിയില്‍ നിര്‍ത്തുത്.

രോഗലക്ഷണം വരുന്നത് എകദേശം 14 ദിവസത്തിനുള്ളിലാണ്. അതായത് രോഗ സാധ്യതയുള്ള ആളുകളെ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പേ തന്നെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെയാണ് ക്വാറന്റൈൻ എന്ന് പറയുന്നത്. അതേ സമയം ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തി ചില രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും അയാളെ പ്രത്യേക മുറിയിലേക്ക് ചികിത്സയുടെ ഭാഗമായി മാറ്റുന്നതിനെയാണ് ഐസൊലേഷന്‍ എന്ന് പറയുന്നത്.

രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്കു പുറമെ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരും ക്വാറണ്ടെയ്ന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ രോഗികള്‍ സഞ്ചരിച്ച വഴിയിലൂടെയോ മറ്റോ സഞ്ചരിച്ചവര്‍ക്കും മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റൈനിൽ കഴിയാവുതാണ്.ക്വാറന്റൈൻ കഴിയുന്നവര്‍ പാലിക്കേണ്ട മുന്‍തരുതലുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

വായുസഞ്ചാരമുള്ള ഒറ്റയ്ക്കുള്ള മുറിയില്‍ കഴിയാന്‍ ശ്രമിക്കുക, വ്യക്തിശുചിത്വം പാലിക്കുക
ഉപയോഗിക്കുന്ന വസ്തുക്കളും മറ്റും മറ്റുള്ളവരില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുക
3.ഉപയോഗിച്ച വസ്ത്രങ്ങള്‍ ബ്ലീച്ചിങ് പൗഡര്‍ ലായനിയിലോ ബാക്ടീരിയയെ ചെറുക്കുന്ന ലായനിയിലോ മുക്കിവെച്ചതിനുശേഷം ഉപയോഗിക്കുക
4.വീടുകളില്‍ തന്നെയും പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറിനില്‍ക്കുക
കൊവിഡിനെക്കുറിച്ചുള്ള ധാരാളം തെറ്റിധാരണകളാണ് ആളുകള്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. വായുവിലൂടെ പരക്കുന്ന അസുഖം ആയതുകൊണ്ടു തന്നെ രോഗ ലക്ഷണമുള്ള വ്യക്തിയുമായി അടുത്ത് ഇടപഴകുമ്പോഴാണ് അസുഖം പകരാനുള്ള സാധ്യത ഉണ്ടാകുന്നത്. അതേസമയം വായുവിലൂടെ അസുഖം പകരാന്‍ സാധ്യതയുണ്ട് എന്ന് പറയുന്നുണ്ടെങ്കില്‍ തന്നെയും ഒരു വ്യക്തിയില്‍ രോഗം സ്ഥിരീകരിച്ചാല്‍ അയാളുടെ തന്നെ 10 മീറ്റര്‍ ചുറ്റളവില്‍ മാത്രമേ വൈറസ് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയുള്ളൂ.

നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി മനോധൈര്യം നേടിയിരിക്കേണ്ടത് അത്യാവശ്യമാണ്. ഒറ്റപ്പെടല്‍ സാഹചര്യം വ്യക്തിയുടെ ആരോഗ്യത്തെ പോലും ബാധിക്കുന്നതാണ്. രോഗത്തെ ഇല്ലാതാക്കുക എന്ന ഉത്തരവാദിത്വം സര്‍ക്കാരിനും ആരോഗ്യവകുപ്പിനും മാത്രമല്ല സമൂഹത്തിന്റേതു കൂടിയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം കൃത്യമായി പാലിക്കുകയും,ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്താല്‍ രോഗത്തെ പ്രതിരോധിക്കാനാകും.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (4 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (4 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (4 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (4 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (8 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (8 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (11 hours ago)

Malayali Vartha Recommends