അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള സ്കൂള്‍ രജിസ്ട്രേഷന് കൊറോണ കാലം കഴിഞ്ഞുമതിയെന്ന് മുഖ്യമന്ത്രി
സ്കൂള്‍ കുട്ടികളുടെ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള രജിസ്ട്രേഷന് ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ കൊറോണ കാലം കഴിഞ്ഞുമതിയെന്നും കുട്ടികള്‍ ഇപ്പോള്‍ വീട്ടില്‍ സമയം ചെലവഴിക്കട്ടെയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ചില സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് കുട്ടികളെ ചേര്‍ക്കുന്നതിനായി ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
അത് ഇപ്പോള്‍ വേണ്ട, കൊറോണ കാലം കഴിഞ്ഞുമതി എന്നാണു സര്‍ക്കാരിനു പറയാനുള്ളത്. കുട്ടികള്‍ ഇപ്പോള്‍ വീട്ടിലിരിക്കുകയാണ് വേണ്ടത്. അവര്‍ വീട്ടില്‍ നല്ല രീതിയില്‍ സമയം ചെലവഴിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില സ്ഥാപനങ്ങള്‍ ഇപ്പോള്‍തന്നെ ഫ്രീയായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്സിനു ചേരാം. വേണമെങ്കില്‍ മുതിര്‍ന്നവര്‍ക്കും അത്തരം കോഴ്സുകള്‍ക്കു ചേര്‍ന്നു തുടര്‍പഠനം നടത്താമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു.
https://www.facebook.com/Malayalivartha