ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ വക ഒരു കോടി സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ നഴ്‌സിംഗ് കൗണ്‍സില്‍ സംഭാവന നല്‍കി. കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് കൗണ്‍സില്‍ ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയെന്നു മുഖ്യമന്ത്രിയാണ് അറിയിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനു സാമ്പത്തികസഹായം ആവശ്യമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. പലരും നല്ല രീതിയില്‍ സഹകരിച്ചു.
ഇതു സംബന്ധിച്ച് ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ തയാറാകണമെന്ന് അഭ്യര്‍ഥിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനു മുമ്പ് പ്രതിസന്ധി നേരിട്ടപ്പോള്‍ മഹാഭൂരിപക്ഷവും സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ട്. ഈ അഭ്യര്‍ഥനയാണ് വീണ്ടും സംഘടനാ പ്രതിനിധികള്‍ക്കു മുന്നില്‍വച്ചതെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha

























