Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്ത് സന്ദർശനം നടത്തി

31 MARCH 2020 04:39 PM IST
മലയാളി വാര്‍ത്ത

കൊറോണ ലോക്ക് ഡൗൺകാലത്ത് നാട്ടിലേയ്ക്കു പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്തിന്റെ സന്ദർശനം. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഐജി ശ്രീജിത്ത് പായിപ്പാട് സന്ദർശനം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് പായിപ്പാട്ടെ തെരുവിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടായിരത്തോളം വരുന്ന തൊഴിലാളികൾ തെരുവിലിറങ്ങിയതോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥയായി. തുടർന്നു പൊലീസ് ലാത്തി വീശിയാണ് ഇവിരെ പിരിച്ചു വിട്ടത്. തുടർന്നു ജില്ലാ കളക്ടറും, ജില്ലാ പൊലീസ് മൈധാവിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്‌നത്തിന് താല്കാലികമായെങ്കിലും പരിഹാരം കണ്ടെത്തിയത്.

ഇതേ തുടർന്നാണ് ഐജി ശ്രീജിത്തിനെ പ്രത്യേക അന്വേഷണത്തിലും, അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് ഇദ്ദേഹം ഇവിടെ ചുമതലയേറ്റെടുത്തത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഐജി പായിപ്പാട് എത്തിയത്. തുടർന്നു ആദ്യം അതിഥി തൊഴിലാളി ക്യാമ്പുകളിൽ ഐജി സന്ദർശനം നടത്തി. ഇവിടെ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ വിലിയിരുത്തിയ ഇദ്ദേഹം, തൊഴിലാളികളോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഭക്ഷണവും താമസവും ഇവരുടെ ആവശ്യങ്ങളും ഓരോ തൊഴിലാളികളോടും ചോദിച്ചറിയുകയായിരുന്നു ഇദ്ദേഹം. പലരും നാട്ടിലേയ്ക്കു മടങ്ങിപ്പോകണമെന്നതാണ് പ്രധാനമായ ആവശ്യമായി ഉന്നയിച്ചത്. എന്നാൽ, ഇത് സാധിക്കില്ലെന്ന നിലപാടാണ് ഇദ്ദേഹം മറുപടിയായി നൽകിയത്. തുടർന്നു തൊഴിൽ ഉടമകളുടെയും, കരാറുകാരുടെയും ഇവർക്ക് താമസം അനുവദിച്ചിരിക്കുന്ന ആളുകളുടെയും യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് എന്നു മനസിലാക്കാൻ ചർച്ചകൾ നടത്തി. പ്രശ്‌നങ്ങൾ എല്ലാം കേട്ട് തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

167 ക്യാമ്പുകളിലായി 12000 ത്തോളം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. 8500 ഓളം ആളുകൾ കൊറോണ പടർന്നു പിടിച്ചത് അറിഞ്ഞു നാട്ടിലേയ്ക്കു തിരികെ പോയിരുന്നു. മൂവായിരത്തോളം തൊഴിലാളികളാണ് നിലവിൽ ഇവിടെയുള്ളത്. ഇവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നു ഉറപ്പു വരുത്തുന്നതിനു ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഐജി പറഞ്ഞു. ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പ്രശാന്ത്കുമാർ, തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സാജു വർഗീസ് എന്നിവരും ഐജിയ്‌ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (11 minutes ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (44 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (47 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (48 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (1 hour ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (4 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends