കോവിഡ് കാലത്ത് രാധച്ചേച്ചിയാണ് ഹീറോ; വിരമിക്കുന്ന ഒരു പാർട്ട് ടൈം സ്വീപ്പർക്ക് ഗാർഡ് ഓഫ് ഓണർ നൽകി പോലീസിന്റെ മനം നിറയ്ക്കും യാത്രയയപ്പ്, 30 വർഷം വീടുകാക്കും പോലെ സ്റ്റേഷനും പരിസരവും ശുചിയായി പരിചരിച്ച രാധചേച്ചിക്ക് ഇതല്ലാതെ മറ്റെന്ത് നൽകണം

കോവിഡ് കാലത്ത് പോലീസ് നന്മകളുടെ കഥയാണ് നമ്മൾ നിരന്തരം കേൾക്കുന്നത്.എന്നാൽ ചുറ്റിലും നന്മകൾ ഇങ്ങനെ പൂത്തു നിൽക്കുമ്പോൾ അവയെ കാണാതെ കണ്ണടച്ചുപോകുന്നതെങ്ങനെ? ഇതും അങ്ങനെയൊരു കഥയാണ്.പോലീസ് സ്റ്റേഷനിലെ വെറും സ്വീപ്പർ മാത്രമായ രാധയ്ക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രതേക നിർദ്ദേശ പ്രകാരം ഗാർഡ് ഓഫ് ഓണർ നൽകി യാത്രയാകുമ്പോൾ നിറയുന്നത് മലയാളികളുടെ മുഴുവൻ കണ്ണും മനസുമല്ലേ?
ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം, വിരമിക്കുന്ന ഒരു പാർട്ട് ടൈം സ്വീപ്പർക്ക് ഗാർഡ് ഓഫ് ഓണർ നൽകി പൊലീസ് യാത്രയാക്കുന്നത്. 30 വർഷം വീടുകാക്കും പോലെ സ്റ്റേഷനും പരിസരവും ശുചിയായി പരിചരിച്ച, മുപ്ലിയം പണ്ടാരത്തിൽ രാമന്റെ ഭാര്യ രാധയ്ക്കാണ്(70) പൊലീസിന്റെ ആദരം. തിരക്കുള്ള സമയമായതിനാൽ യാത്രയയപ്പ് സമ്മേളനമൊന്നും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. വിരമിക്കുന്ന ദിവസമായ ഇന്നലെയും പതിവുപോലെ രാധ ജോലിക്കെത്തിയിരുന്നു.
എസ്എച്ച്ഒ എസ്. ജയകൃഷ്ണനും എസ്‌ഐ ചിത്തരഞ്ജനും ചേർന്ന് ഉപഹാരം നൽകി. പൊലീസ് ജീപ്പിൽ വീട്ടിലെത്തിച്ചു. ഇവരെ ഉചിതമായ രീതിയിൽ യാത്രയാക്കണമെന്നു ജില്ലാ പൊലീസ് മേധാവിയുടെയും നിർദേശമുണ്ടായിരുന്നു. ജോലിയുടെ അവസാന മാസങ്ങളിൽ ബാക്കിയുള്ള അവധികൾ ഒന്നിച്ചെടുത്ത് തീർക്കാൻ അവസരമുണ്ടായിട്ടും കൊവിഡ് കാലത്തെ ശുചിത്വം ഏറ്റെടുത്ത് ഇവർ ജോലിക്കെത്തിയിരുന്നു. 1960ൽ പത്താംക്ലാസ് പാസായ രാധ 1990ലാണ് സർവീസിൽ പ്രവേശിക്കുന്നത്.
ഇപ്പോൾ കോവിഡ് ഇങ്ങനെ വലവിരിച്ചു കാത്തിരിക്കുമ്പോഴും അതിജീവനത്തിന്റെ പുതിയ ഏടുകൾ രചിച്ചുകൊണ്ട് കേരളം മുന്നേറുകയാണ്.. വ്യക്തിയുടെയും സമൂഹത്തിന്റെയും ശുചിത്വത്തിനു ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഈ സമയത്താണ് തന്റെ ആയുസിന്റെ ഭൂരിഭാഗവും ഒരു പോലീസ്‌സ്റ്റേഷൻ ശുചീകരിച്ചുകൊണ്ട് ചിലവഴിച്ച രാധചേച്ചിയും,പടിയിറങ്ങന്നത്..അപ്പോൾ ഇങ്ങനെയല്ലാതെ മാറ്റങ്ങനെയാണ് ആ പോലീസുകാർ അവരുടെ പ്രിയപ്പെട്ട രാധേച്ചിയെ യാത്രയാകേണ്ടത്?
https://www.facebook.com/Malayalivartha

























