കോവിഡിനെ പിടിച്ചുകെട്ടാൻ സഹായിച്ച ഡോ. ആനന്ദ് മാസ്സാകുന്നത് ഇങ്ങനെ; ഇതല്ലാതെ നമുക്ക് മറ്റൊരു മാർഗമില്ല, 24 ദിവസം അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് കഴിഞ്ഞതിനു ശേഷം വീണ്ടും കർമ രംഗത്തേക്ക് ഇറങ്ങുന്ന ഡോ എസ്.ആനന്ദിന് ഒന്നേ പറയാനുള്ളു

കോറോണയെ നാം നേരിടേണ്ടത് എങ്ങനെ എന്ന കാര്യത്തെക്കുറിച്ച് കൃത്യമായി വ്യക്തമാക്കുകയാണ് ഡോ. ആനന്ദ്. ഓർക്കണം കൊറോണ വൈറസ് അഥവാ കോവിഡ് രോഗം ഇല്ലെങ്കിലും നീണ്ട 24 ദിവസം അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് കഴിഞ്ഞതിനു ശേഷം വീണ്ടും കർമ രംഗത്തേക്ക് ഇറങ്ങുന്ന ഡോ എസ്.ആനന്ദിന് ഒന്നേ പറയാനുള്ളു. നാം എത്രത്തോളം സ്വയം പ്രതിരോധം തീർക്കുന്നുവോ അത്രത്തോളം കൊറോണ രോഗ വ്യാപനം തടയാൻ കഴിയും. എന്തെന്നാൽ ഇതല്ലാതെ നമുക്ക് മാർഗമില്ല.
ഒപ്പം രണ്ടാം ഘട്ടമായി സംസ്ഥാനത്തു പടർന്നു പിടിച്ച മഹാമാരിയായ കോവിഡ് സ്ഥിരീകരണത്തിനു നിർണായ പങ്കുവഹിച്ച റാന്നി താലൂക്ക് ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ. ആശുപത്രിയിലെ ഒപിയിൽ പനിക്കു ചികിത്സ തേടി തന്റെ മുൻപിൽ എത്തിയവരുടെ ലക്ഷണങ്ങൾ കണ്ട് കോവിഡാണെന്ന് സംശയം ഉന്നയിച്ച ഡോക്ടർ എന്നുകൂടി ഓർക്കണം. അതോടൊപ്പം തന്നെ കോവിഡ് ഭേദമായി റാന്നി ഐത്തലയിലെ കുടുംബം ആശുപത്രി വിട്ട് വീട്ടിൽ എത്തിയത് അറിഞ്ഞ് ഏറെ സന്തോഷിച്ചതും അദ്ദേഹമാണ്.
തുടർന്ന് അദ്ദേഹം രോഗിയുടെ ജീവനാണ് വില കൽപിച്ചത്. ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് തന്റെ കാര്യം ശ്രദ്ധിച്ചത് തന്നെ. സാനിറ്റൈസർ ഉപയോഗിച്ച് ശരിക്കും കൈകഴുകിയിരുന്നു. തന്റെ കൈ മുഖത്തേക്കോ വായുടെ സമീപത്തോ പോകാതെ പ്രത്യേകം ശ്രദ്ധിക്കുയ്ക്കയും ചെയ്തു. ഇതേതുടർന്ന് ഭാര്യ വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോ ഗീതുവിനെ വിളിച്ച് വിവരം പറഞ്ഞു.
എന്നാൽ ഗർഭിണിയായതിനാൽ രോഗം പെട്ടെന്നു പിടിക്കാനുള്ള സാധ്യത ഉള്ളതിനാൽ തിരുവല്ലയിലെ വീട്ടിൽ നിന്നു മാറ്റി. ഒപ്പം ഒന്നര വയസ്സുള്ള മകൻ മാധവനേയും മാറ്റി. പിന്നെ തിരുവല്ലയിലെ വീട്ടിൽ വിളിച്ച് അമ്മ ഉമാ ദേവിയെ വിളിച്ച് കാര്യം വ്യക്തമാക്കുകയും ചെയ്തു. തനിക്ക് ഐസലേഷനിൽ കഴിയാൻ മുറി ക്രമീകരിച്ചിടണമെന്ന് പറഞ്ഞു. വീട്ടിൽ എത്തി ആരോടും സംസാരിക്കാതെ നേരെ മുറിയിൽ പോയി നീണ്ട 24 ദിവസം ഒറ്റയ്ക്ക് താമസിച്ചു.
https://www.facebook.com/Malayalivartha

























