Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറസ്റ്റിലായ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ആൺസുഹൃത്തുക്കളോട് താൽപര്യം: പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം ഉണ്ണികൃഷ്ണന്‍ അകലം പാലിച്ചു; കല്ല്യാണശേഷം ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം: ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും വിദേശത്തയ്ക്ക്...


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ സാന്നിധ്യം അറിയിച്ച ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര


എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും.... രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തും, കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....

സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ ; കാസർകോട്ട് 12 പേർ; കാസര്‍കോട്ടെ രോഗബാധിതരുടെ എണ്ണം 120 ; ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തിയവർ; സംസ്ഥാനത്ത് 265 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു

01 APRIL 2020 06:24 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 12 പേര്‍ കാസര്‍കോട്ടാണ്. ഇതോടെ കാസര്‍കോട്ടെ രോഗബാധിതരുടെ എണ്ണം 120 ആയി. എറണാകുളം-3, പാലക്കാട്-1, തിരുവനന്തപുരം-2. സംസ്ഥാനത്ത് 265 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

ഒമ്പത് പേരാണ് വിദേശത്ത് നിന്ന്മു വന്നവര്‍ . ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 622 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകൾ പരിശോധനക്കയച്ചു. 7256 എണ്ണത്തിൽ രോഗബാധയില്ല. ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തി. ഏഴ് പേർ വിദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർ. നെഗറ്റീവായത് 26. ഇവരിൽ നാല് പേർ വിദേശികളാണ് .

ഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ;

സംസ്ഥാനത്തിന്‍റെ ഇടപെടലിന് ജർമ്മനിയിൽ ഗുണം ഉണ്ടായി. ലോക്ക് ഡൗണിൽ പെട്ട 265 പൗരന്മാർ അവിടെയെത്തി. 13 ജില്ലകളിലുണ്ടായിരുന്നവരെ തിരുവനന്തപുരത്ത് എത്തിച്ച് യാത്രയാക്കി. ജർമ്മൻ എംബസിയുടെ ആവശ്യത്തിന് സർക്കാർ പൂർണ്ണ പിന്തുണ നൽകി. തിരിച്ചെത്തിയവർ സന്തുഷ്ടരാണെന്ന് അവർ വ്യക്തമാക്കി.

കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കും. മറ്റ് പ്രധാന ചികിത്സകൾ മുടങ്ങരുത്. ആർസിസിയിൽ സാധാരണ പരിശോധന നടക്കുന്നില്ല. അത് കൃത്യമായി നടക്കാൻ നിർദ്ദേശം നൽകി.

ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. മെച്ചപ്പെട്ട നിലയിലാണ് ഇന്നത് നടന്നത്. ചിലയിടത്ത് തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്നവർക്ക് കസേരയും വെള്ളവും ഉണ്ടായിരുന്നു. ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ക്രിയാത്മക ഇടപെടൽ നടത്തി. 14.50 ലക്ഷം പേർക്ക് റേഷൻ വിതരണം ചെയ്തു. ഈ മാസം 20 വരെ സൗജന്യ റേഷൻ വിതരണം തുടരും.

അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. കർശന നടപടിയുണ്ടാകും. എൻ്റോസൾഫാൻ ബാധിതർക്ക് വീടുകളിൽ റേഷനെത്തിക്കും. ക്ഷേമപെൻഷൻ തുക നിരീക്ഷണത്തിലുള്ളവരുടേത് ബാങ്കിൽ സൂക്ഷിക്കും.

മിൽമ പ്രതിസന്ധി പ്രധാനപ്പെട്ടത്. 1.80 ലിറ്റർ പാൽ മിച്ചമായി വന്നു. അപ്പോഴാണ് തമിഴ്നാട്ടിൽ പാൽപ്പൊടിയാക്കാനുള്ള സഹായം വേണമെന്ന് അഭ്യർത്ഥിച്ചത്. ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതിൽ ഇടപെടൽ ഉണ്ടായി. ഈറോഡുള്ള പാൽപ്പൊടി ഫാക്ടറിയിലേക്ക് അത് സ്വീകരിക്കാമെന്ന് അവിടെ നിന്ന് അറിയിച്ചു. കൂടുതൽ പാൽ ഉപയോഗിക്കാമെന്ന് അവർ അറിയിച്ചു. തമിഴ്നാട് സർക്കാരിന് നന്ദി അറിയിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡിൽ ഇന്നാളുകൾ കുറഞ്ഞു. റേഷൻ വിതരണം ക്രമീകരിക്കാൻ കഴിഞ്ഞത് ശാരീരിക അകലം പൊതുവേ പാലിക്കാനായി. ലോക്ക് ഡൗൺ കർശനമായി പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചുവിടുകയാണ് ചെയ്തത്. 22338 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങൾ പിടിച്ചുവെച്ചു.ഇനി ആലോചിക്കുന്നത് എപിഡെമിക് നിയമ പ്രകാരം കേസെടുക്കാനാണ്.

സംസ്ഥാനത്തേക്ക് ചരക്ക് കൊണ്ടുവരാൻ പുരോഗതി ഉണ്ടായി. ഇന്ന് 2153 ട്രെക്കുകൾ സാധനങ്ങളുമായി എത്തി. ആശ്വാസകരമായ നിലയാണിത്. കർണാടകയിലെ റോഡ് പ്രശ്നം നിലനിൽക്കുന്നുണ്ട്. റോഡ് ബ്ലോക്ക് ചെയ്ത് ചരക്ക് നീക്കം തടയുന്നത് ഒഴിവാക്കണമെന്നാണ് നമ്മുടെ നിലപാട്. അതിർത്തി അടച്ചതിനാൽ ചികിത്സ കിട്ടാതെ ഏഴ് പേരാണ് കാസർകോട് മരിച്ചത്. ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ട്.

സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നു. രണ്ട് ലക്ഷത്തിലേറെ പേർക്ക് ഭക്ഷണം വിതരണം ചെയ്തു. സന്നദ്ധ സേനയുടെ രജിസ്ട്രേഷനിൽ നല്ല പുരോഗതി. 2.01916 പേർ രജിസ്റ്റർ ചെയ്തു. യുവജന കമ്മീഷൻ വഴി 21000 പേരും സന്നദ്ധ പോർട്ടലിന്റെ ഭാഗമാകും. രജിസ്ട്രേഷൻ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കും. പഞ്ചായത്തിന്റെ ആവശ്യം അനുസരിച്ച് ക്രമീകരിക്കും.

അതിഥി തൊഴിലാളികൾക്ക് താമസവും ഭക്ഷണവുമാണ് ഏർപ്പാട് ചെയ്തത്. പുതിയ പ്രശ്നം ഉയർന്നിട്ടുണ്ട്. ഇവരിൽ ചിലർ ചില ഫാക്ടറികളിൽ ജോലി ചെയ്ത് അവിടെ താമസിച്ച് അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ചില തൊഴിലുടമകൾ ഈ തൊഴിലാളികളോട് ഭക്ഷണ സമയത്ത് സർക്കാർ ക്യാംപിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം അവർക്ക് തൊഴിലുടമകൾ തുടർന്നും അനുവദിക്കണം. കൊവിഡ് കഴിഞ്ഞാൽ നാളെയും തൊഴിലാളികൾ അവർക്ക് ആവശ്യമുള്ളതാണ്. ഇന്നത്തെ വിഷമസ്ഥിതിയിൽ അവരെ കൈയ്യൊഴിയുന്ന നിലപാട് സ്വീകരിക്കരുത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും പിന്മാറി  (3 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് എസ്ഐടി ഇ‍ഡിക്ക് കൈമാറും...  (17 minutes ago)

തൃശൂരിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ആക്‌സിലും ടയറും ഉൾപ്പെടെ ഊരിത്തെറിച്ചു  (25 minutes ago)

സ്വർണവിലയിൽ വർദ്ധനവ്...  (35 minutes ago)

പ്രസം​ഗത്തിനിടെ മന്ത്രി കടന്നപ്പള്ളി കുഴഞ്ഞുവീണു..! ആശുപത്രിയിൽ..! ദൃശ്യങ്ങൾ  (49 minutes ago)

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ...  (50 minutes ago)

നാഗർകോവിലിൽ നിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്കും തിരിച്ചുമുള്ള പ്രതിവാര ട്രെയിൻ...  (1 hour ago)

റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ആരംഭിച്ചു.... മുഖ്യാതിഥികളായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റും  (1 hour ago)

അറസ്റ്റിലായ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ആൺസുഹൃത്തുക്കളോട് താൽപര്യം: പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസി  (1 hour ago)

ആനയെഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ...  (1 hour ago)

കിഷ്ത്വാറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ....  (1 hour ago)

ഉണ്ണി കൃഷ്ണന് വേറെയും ഭർത്താവ്..? ഇഷ്ടം ആണുങ്ങളോട് 'ഗേ' എന്ന സത്യം ഗ്രീമ അറിഞ്ഞത് അന്ന് കമലേശ്വരത്ത് നടന്നത്..! തെളിവ്  (2 hours ago)

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ദേശീയ പതാക ഉയർത്തി  (2 hours ago)

മനുഷ്യജീവന് ഒരു പുഴുവിന്റെ വില പോലും നല്കാത്ത, അനുകമ്പയുടെയുടെ കണിക തരിമ്പും ഇല്ലാത്ത പിഴച്ചുപ്പോയ ഒരു വ്യവസ്ഥിതി ആണിവിടെ; കാശും പദവിയും ഇല്ലാത്ത സാധാരണക്കാരായ ആളുകളെ രണ്ടാം തരം പോയിട്ട് മനുഷ്യരായ  (2 hours ago)

  ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മുൻ പ്രസിഡന്റ് ഇന്ദർജിത് സിങ് ബിന്ദ്ര അന്തരിച്ചു  (2 hours ago)

Malayali Vartha Recommends