വിദേശത്ത് നിന്നെത്തിയവർക്ക് ഇനി ഒരാഴ്ച; കേരളത്തിന് നിര്ണയമാകുന്ന ആ ദിവസങ്ങൾ
കോവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന് ഇനി ഒരാഴ്ച അതിനിർണായകമാകുകയാണ്. എന്തെന്നാൽ ലോക്ഡൗണിനു മുൻപു വിദേശത്തു നിന്നെത്തിയവരുടെ ക്വാറന്റീൻ കാലാവധിയുടെ അവസാന ആഴ്ചയാണിത്.
അതോടൊപ്പം തന്നെ സമൂഹവ്യാപനം ഇതുവരെ സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം കാര്യമായി കൂടുന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണത്തിലാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ തന്നെയും ദേശീയതലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം 25 മുതലാണെങ്കിലും 22നു തന്നെ രാജ്യാന്തര വിമാന സർവീസുകൾ നിലച്ചു.
തുടർന്ന് ഈ സമയത്തു വന്നവരെല്ലാം ക്വാറന്റീനിലാണ് കഴിയുന്നത്. ഭൂരിഭാഗം പേരുടെയും നിരീക്ഷണ കാലാവധി 7നു തീരുന്നതായിരിക്കും. നിലവിൽ കേരളത്തിലെ കോവിഡ് ബാധിതരിൽ 80 ശതമാനത്തോളം വിദേശത്തു നിന്നെത്തിയവരാണ് എന്നാണ് റിപ്പോർട്ട്. അതേസമയം ലോക്ഡൗൺ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ വന്നതോടെ ഇവരിൽനിന്നു കൂടുതൽ പേരിലേക്കു രോഗം പടർന്നിരിക്കാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധർ കരുതുന്നു.
https://www.facebook.com/Malayalivartha