സ്റ്റാന്‍ഡില്‍നിന്ന് ബസ് മോഷ്ടിച്ചു കടന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു

ഇന്നലെ രാവിലെ പത്തിന് നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍നിന്നു ബസ് കടത്തിക്കൊണ്ട് പോയി! ലോക്ഡൗണ്‍ ആയതിനാല്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് ആണു മോഷ്ടാവ് ഓടിച്ചു കൊണ്ടുപോയത്.
ബസുമായി പോകുന്ന വഴി എംസി റോഡിലെ പൊലീസ് പരിശോധന കണ്ട് ചവിട്ടുവരിയില്‍ ബസ് നിര്‍ത്തിയിട്ട മോഷ്ടാവ് ബസിന്റെ കണ്ടക്ടറെ വിളിച്ചുകൊണ്ടുവരാമെന്നു പറഞ്ഞ് അവിടെയുള്ള ഒരു കടയുടമയുടെ സ്‌കൂട്ടറുമായി കടന്നു.
ബസ് മോഷ്ടിച്ച ശേഷം ഓടിച്ചുകൊണ്ട് ആദ്യം അയര്‍ക്കുന്നത്ത് എത്തി പെട്രോള്‍ പമ്പില്‍ നിന്നു ഡീസല്‍ നിറച്ചു. ഒരു ജാര്‍ നിറയെ ഡീസല്‍ വാങ്ങി. പണം ബസ് ഉടമ നല്‍കുമെന്നു പറഞ്ഞ് പമ്പില്‍നിന്നു പോയി. കോട്ടയം നഗരത്തില്‍ കയറാതെ ചവിട്ടുവരി ഭാഗത്ത് എത്തിയപ്പോഴാണ് പൊലീസിനെ കണ്ടത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അധികൃതര്‍ ബസ് ഓട്ടത്തിനു വിളിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് കടയുടമയെ വിശ്വസിപ്പിച്ചത്. കടയുടെ മുന്നില്‍ നിന്ന് കണ്ടക്ടറോടെന്ന മട്ടില്‍ ആരെയോ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അന്വേഷിച്ചതോടെ കടയുടമ വിശ്വസിച്ചു, സ്‌കൂട്ടര്‍ നല്‍കി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ആള്‍ തിരികെ വന്നില്ല അതോടെ കടയുടമ ഗാന്ധിനഗര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ സ്റ്റാന്‍ഡില്‍ നിന്ന് ബസ് പോയ വിവരമറിഞ്ഞ് ബസ് ഉടമ ആര്‍പ്പൂക്കര പത്തില്‍ സിജോ പി. ജോണ്‍ ഈസ്റ്റ് പൊലീസിലും പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























