Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ട്രോളന്മാർ പണി തുടങ്ങി...; മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടതില്ല; സുരേന്ദ്രന്‍െറ പഴയ പോസ്​റ്റ്​ 'കുത്തിപ്പൊക്കി' സമൂഹമാധ്യമങ്ങള്‍; ഇത് ഒന്നൊന്നര കുത്തിപൊക്കലായിപ്പോയി അല്ലേ ജീ...

02 APRIL 2020 04:04 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19​ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ടിലേക്ക്​ വിദേശ പണം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകായാണ് കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നുമുള്ള സംഭാവനകൾ പിഎം കെയർസിന് സ്വീകരിക്കാം. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പി‌എം‌എൻ‌ആർ‌എഫുമായി സമാനതകളുള്ള പദ്ധതിയാണിത്. ഇതു മാർഗം വിദേശരാജ്യങ്ങളിൽ നിന്നും സഹായം വാങ്ങാൻ ഇന്ത്യക്ക് കഴിയും എന്നതും മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രിയാണ് പി.എം കെയര്‍ ഫണ്ടിന്റെ ചെയർമാൻ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടങ്ങിയ ട്രസ്‌റ്റിനാണ് പിഎം കെയർസ് ഫണ്ടിന്‍റെ മേൽനോട്ട ചുമതല.

എന്നാൽ സംഭവം ഇതല്ല, വിദേശ പണം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്​ പിന്നാലെ ബി.ജെ.പിയുടെ പഴയ നിലപാട്​ ചര്‍ച്ചയാകുകയാണ്. 2018ല്‍ കേരളത്തില്‍ മഹാപ്രളയമുണ്ടായതിനുപിന്നാലെ യു.എ.ഇ അടക്കമുള്ള ഗള്‍ഫ്​ രാജ്യങ്ങള്‍ കേരളത്തിന്​ വന്‍തുക വാഗ്​ദാനം ചെയ്​തിരുന്നു. എന്നാല്‍ ഇന്ത്യക്ക്​ വിദേശസഹായം ആവശ്യമില്ലെന്ന നിലപാടായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്​. ഈ അവസരത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രസ്​തുത സമയത്ത്​ കുറിച്ച ഫേസ്​ബുക്ക്​ പോസ്​റ്റ്​ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്​. ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്ബ് നാം നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത്​ ആവശ്യമായിരുന്നു. പക്ഷേ ആ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും കേരളം പുനര്‍നിര്‍മിക്കാന്‍ ഇന്ത്യക്ക്​ ആരുടെയും മുന്നില്‍ കൈ​നീ​ട്ടേണ്ടതില്ല എന്നുമാണ്​ കെ.സുരേന്ദ്രന്‍ കുറിച്ചിരുന്നത്​.

പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ ശ്രമിച്ചിരുന്ന കേരളത്തിനു വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങൾ കേന്ദ്രം തടഞ്ഞതിനു അന്ന് നൽകിയ വിശദീകരണം, മോദി സര്‍ക്കാര്‍ പിന്തുടരുന്നത് 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത സഹായ നയമമാണെന്നായിരുന്നു.. 2004 ഡിസംബറില്‍ ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി വന്‍നാശം വിതച്ചപ്പോള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു വന്‍ സഹായ വാഗ്ദാനങ്ങളാണ് എത്തിയത്. അന്നു സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി.

പ്രശ്‌നം ഇന്ത്യയ്ക്കു തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ആവശ്യം വന്നാല്‍ മാത്രമേ വിദേശ സഹായം സ്വീകരിക്കുകയുള്ളുവെന്നും പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് അറിയിക്കുകയായിരുന്നു. 14 വര്‍ഷമായി ഈ നയം തന്നെയാണ് ഇന്ത്യ പിന്തുടരുന്നത്. 2005ലെ കശ്മീര്‍ ഭൂകമ്പം, 2014ലെ പ്രളയം, 2013ല്‍ ഉത്തരാഖണ്ഡിലെ പ്രളയം എന്നിവയുണ്ടായപ്പോൾ റഷ്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സഹായവാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു.

വിദേശ സര്‍ക്കാരുകള്‍ക്കു മാത്രമാണ് ഈ വിലക്കു ബാധകം. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സഹായം നല്‍കാം. അതിനു മുൻപ് പല പ്രകൃതിദുരന്തങ്ങളും അതിജീവിക്കാന്‍ ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടുമുണ്ട്. 1991ലെ ഉത്തരകാശി ഭൂചലനം, 1993ലെ ലത്തൂര്‍ ഭൂകമ്പം, 2001ലെ ഗുജറാത്ത് ഭൂകമ്പം, 2002ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2004ലെ ബിഹാര്‍ പ്രളയം എന്നിവയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ വിദേശ ഫണ്ട് സ്വീകരിച്ചിരുന്നു

ഈ അവസരത്തിൽ വീണ്ടും ചർച്ചാ വിഷയമാകുന്നത് പ്രളയകാലത്തെ നിലപാടുകൾക്ക് നേരെ വിപരീതമായി ഇന്ന് കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന നടപടിയാണ്.എന്നാൽപോലും വിവാദങ്ങൾ അവസാനിക്കുന്നില്ല. കോവിഡ് 19 പോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പി.എം- കെയേഴ്സിലേക്ക് ഒഴുകുന്നത് കോടികളാണ്. വന്‍ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായിക താരങ്ങളുമെല്ലാം കോടികളാണ് ഇതിലേക്ക് സംഭാവന ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ പുതിയൊരു സംവിധാനം കൊണ്ടുവന്നതെന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends