കോവിഡ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശാന്തിഗിരി ആശ്രമത്തില്‍ ഈ വര്‍ഷത്തെ നവഒലി ജ്യോതിര്‍ദിനത്തിന് ആഘോഷങ്ങള്‍ ഒഴിവാക്കി....

കോവിഡ് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശാന്തിഗിരി ആശ്രമത്തില്‍ ഈ വര്‍ഷത്തെ നവഒലി ജ്യോതിര്‍ദിനത്തിന് ആഘോഷങ്ങള്‍ ഒഴിവാക്കി.... ചടങ്ങുകള്‍ പ്രാര്‍ഥന മാത്രമായി ആചരിക്കുമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു. ഒരു ലക്ഷം പേര്‍ക്കുള്ള അന്നദാനം സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്യും.ലോക്ക് ഡൗണിന്റെ തുടക്കം മുതല്‍ തന്നെ പോത്തന്‍കോട് ആശ്രമത്തിലും മറ്റ ആശ്രമങ്ങളിലും സന്ദര്‍ശകരെ ഒഴിവാക്കി കടുത്ത നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിരുന്നു.
ആശ്രമത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സാമൂഹിക അടുക്കളയുമായി സഹകരിച്ച് അന്നദാനം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. രാജ്യത്തുടനീളമുള്ള ആശ്രമത്തിന്റെ ആരോഗ്യകേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും ഐസോലേഷന്‍ വാര്‍ഡുകള്‍ക്കായി വിട്ടു നല്‍കിയിരുന്നു.
ആരോഗ്യ വകുപ്പുമായി സഹകരിച്ച് കേരളത്തിലൂടെനീളം ആയൂര്‍വേദ, സിദ്ധ പ്രതിരോധ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും.ആശ്രമസ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്‍പത്തില്‍ ലയിച്ചതിന്റെ (സമാധി) വാര്‍ഷികമാണ് മേയ് ആറ് നവഒലി ജ്യോതിര്‍ദിനമായി ആഘോഷിച്ചുവരുന്നത്. സാധാരണ പതിനായിരത്തില്‍പ്പരം ഭക്തരാണ് ഈ ആഘോഷത്തിനായി കേന്ദ്രാശ്രമത്തിലെത്തുക.
https://www.facebook.com/Malayalivartha



























