നീണ്ടകരയില്‍ മത്സ്യബന്ധന വള്ളത്തിലെത്തിയ തമിഴ്നാട് സ്വദേശി ഉള്‍പ്പടെ മൂന്നു പേര്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍

നീണ്ടകരയില്‍ മത്സ്യബന്ധന വള്ളത്തിലെത്തിയ തമിഴ്നാട് സ്വദേശി ഉള്‍പ്പടെ മൂന്നു പേര്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായി. ഇവരെ നിരീക്ഷണ കേന്ദ്രത്തിലാക്കി.തമിഴ്‌നാട് സ്വദേശി റീജന്‍, തിരുവനന്തപുരം സ്വദേശി സൈമണ്‍, വളളം ഉടമ നീണ്ടകര സ്വദേശി അല്‍ഫോണ്‍സ് എന്നിവരാണ് പിടിയിലായത്.
മുനമ്പം ഭാഗത്തുനിന്ന് മത്സ്യബന്ധനം കഴിഞ്ഞു വന്ന മാരിയത്ത് എന്ന വള്ളമാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കോസ്റ്റല്‍ സിഐ ഷെരീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐമാരായ പ്രശാന്തന്‍, ഭുവനദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വള്ളക്കാരെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























