കാസര്‍കോട് ജില്ലാ കലക്ടറേറ്റ് ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു; കലക്ടര്‍ നിരീക്ഷണത്തിലായതോടെയാണ് നടപടി

കാസര്‍കോട് ജില്ലാ കലക്ടര്‍ നിരീക്ഷണത്തിലായതോടെ കലക്ട്രേറ്റിലെ മറ്റ് ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. കഴിഞ്ഞദിവസം ഇവിടെ ഒരു മാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നതിനാലാണ് കലക്ടറോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശിക്ക് എവിടെ നിന്നാണു രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
കോവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തിലേക്ക് പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടറോടും ഡ്രൈവറോടും ഗണ്‍മാനോടും നിരീക്ഷണത്തില്‍ പോവുകയായിരുന്നു . കളക്ടറുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെയാണ് കളക്ടറോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദ്ദേശിച്ചത്.
സാമൂഹ്യ വ്യാപന സാധ്യത പരിശോധനയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കാല്‍ സ്വദേശിയായ യുവാവിന് എവിടെ നിന്നാണു രോഗം ബാധിച്ചതെന്ന് ഇതുവരെ ആരോഗ്യ വകുപ്പിന് കണ്ടെത്താനായിട്ടില്ല. യുവാവ് കര്‍ണാടകയില്‍ പോയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























