മദ്യശാലകള്‍ തുറക്കുന്ന വിഷയത്തില്‍ വിശദീകരണവുമായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍! ഇപ്പോൾ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല; തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളാണ് ഉത്തരവിലുള്ളതെന്ന് മന്ത്രി...

ബെവ്‌കോ എംഡി മാനേജര്‍മാര്‍ക്ക് അയച്ച കത്തിനു പിന്നാലെ മദ്യശാലകള്‍ തുറക്കുന്ന വിഷയത്തില്‍ വിശദീകരണവുമായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.
ഉത്തരവില്‍ ഉള്ളത് തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളാണെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, മെയ് 4 മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ കേരളം കേന്ദ്രാനുമതി തേടി എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ശക്തമായ ക്രമീകരണങ്ങളോടെയും നിയന്ത്രണങ്ങളോടെയും സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ മെയ് 4 മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ കേരളം അനുമതി തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സര്‍ക്കാരിന് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ തുറക്കുന്നത് ആശ്വാസമാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍, കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമേ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധിക്കൂ. അതും ലോക്ക് ഡൗണിന് ശേഷം മാത്രം.
ഇത്തരത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി ലഭിക്കുകയാണെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ എല്ലാ സജ്ജീകരണങ്ങളും നടത്താന്‍ ബെവ്‌കോ എംഡി ഷാര്‍ജില്‍ കുമാര്‍ മാനേജര്‍മാര്‍ക്കായി ഉത്തരവ് പുറത്തിറക്കിയിരുന്നു. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ മദ്യശാലകളും ബാറുകളും ഉടനെ തന്നെ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് എംഎന്‍എസും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























