ഒരാനപ്പുറത്ത് പൂരം വേണമെന്ന പാറമേക്കാവ് ദേവസ്വം ബോർഡിന്റെ ആവശ്യം നിഷേധിച്ച് കളക്ടര്‍

കോവിഡ് വ്യാപനത്തിന്റെ സാഹചര്യമായതിനാൽ പൂരങ്ങൾക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. ചരിത്ര പ്രസിദ്ധമായ തൃശൂർ ഊരവും ഇത്തവണ പ്രതീകാല്മകമായി നടത്തേണ്ടി വരും . അത്യൂസമയം തൃശ്ശൂർ പൂരത്തിന്‍റെ ചടങ്ങുകൾ ഒരു ആനപ്പുറത്ത് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്‍റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി.
ഇതിനു മുൻപ് പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിട്ടുണ്ടെന്നായിരുന്നു ദേവസ്വത്തിന്‍റെ വിശദീകരണം. കൊവിഡ് മുക്തമായ ജില്ല എന്ന പരിഗണന നൽകി ഇളവ് അനുവദിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.
എന്നാൽ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം.പൂരം കൊടിയേറിയതും അങ്ങനെതന്നെ ആയിരുന്നു . 5 പേർ മാത്രമേ പാറമേക്കാവിലും തിരുവമ്പാടിയിലും പങ്കെടുത്തിരുന്നുള്ളൂ . ഇനി പൂരദിവസമായ മെയ് രണ്ടിനും ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ മാത്രമെ ഉണ്ടാകു.
https://www.facebook.com/Malayalivartha



























