കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലെർട്പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഇതു കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ അറിയിപ്പിൽ വ്യക്തമാക്കുകയുണ്ടായി.
ഇതേതുടർന്ന് ഏഴ് ജില്ലകളിൽ ഇന്ന് മാത്രമാണ് യെല്ലോ അലർട്ട് എങ്കിൽ ഇടുക്കി ജില്ലയിൽ ഇന്നും നാളെയും അലർട്ട് ബാധകമാണ് എന്നും പറയുകയുണ്ടായി. ഇടുക്കിയിൽ ഉച്ചയോട് കൂടി ശക്തമായ മഴ ആരംഭിച്ചതായാണ് അവിടെ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് തന്നെ.
അതേസമയം വേനൽമഴയോടനുബന്ധിച്ച് ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 30 മുതൽ മേയ് 4 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























