കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14പേര്‍ക്ക് രോഗമുക്തി; പാലക്കാട് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസര്‍കോടുമാണ് ഇന്ന് ഓരോ കേസുകള്‍ പോസിറ്റീവായത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്, ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ലഭിച്ചു. ഇന്ന് പതിനാലു പേരാണ് സംസ്ഥാനത്തില്‍ രോഗമുക്തരായത്.
പാലക്കാട് നാല്, കൊല്ലം മൂന്ന് കണ്ണൂര്‍, കാസര്‍കോട് രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഓരോ ആള്‍ വീതവുമാണ് നെഗറ്റീവായത്. ഇടക്കാലത്ത് കോവിഡ് ഭീതി ഉയര്‍ന്നു നിന്നിരുന്ന പാലക്കാട്ട് നിന്ന് ആശ്വാസ വാര്‍ത്തയാണ്. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതോടെ രോഗം ഭേദമായ ഇവര്‍ ഇന്ന് ആശുപത്രി വിടും. ഇതില്‍ മലപ്പുറം സ്വദേശിയും ഉള്‍പ്പെടുന്നു.
നിലവില്‍ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരാണ് പാലക്കാട് ചികിത്സയില്‍ കഴിയുന്നത്. 3253 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 3190 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമ്ബോള്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 63 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
പത്തനംതിട്ടയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജില്ലയില്‍ ഒരാള്‍ മാത്രമാണ് ചികിത്സയിലുളളത്.
https://www.facebook.com/Malayalivartha



























