കേരളത്തില്‍ ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് രണ്ടു പേര്‍ക്ക്-ഭേദമായത് 14 പേർക്ക്

സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . മലപ്പുറത്തും കാസര്‍കോടും ഒരാള്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നതാണ്. രണ്ടാമത്തെയാള്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കം വഴിയാണ്. ഇന്ന് 14 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാലക്കാട് 4, കൊല്ലം 3, കണ്ണൂർ കാസർകോട് 2വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 111പേർ ചികിൽസയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 25973 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി
https://www.facebook.com/Malayalivartha



























