സംസ്ഥാനത്ത് കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍; പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി, കൊല്ലത്ത് ഓച്ചിറ, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍, കോട്ടയത്ത് ഉദയനാപുരം പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
70 പ്രദേശങ്ങളാണ് ഇപ്പോള്‍ ഹോട്ട്സ്പോട്ടിലുള്ളത്. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട്ടെ അജാനൂര്‍ എന്നിവയെ ബുധനാഴ്ച ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്ന് രോഗബാധയുണ്ടാകുന്നത് പ്രശ്നമാണെന്നും പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കണ്ണൂര്‍ ജില്ലയില്‍ സ്പെഷ്യല്‍ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ 20 വീടുകളുടെയും ചുമതല രണ്ടുപൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഈ ടീമിന് നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ വിവര ശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്ബര്‍ക്കം കണ്ടെത്തും. വിദേശത്തുനിന്നും മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞു. ഇവരെ പരിശോധനക്ക് വിധേയമാക്കണമെന്നുണ്ടെങ്കില്‍ അക്കാര്യം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജില്ല ദുരന്തനിവാരണ തോറിറ്റിയുമായി ചര്‍ച്ചചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കാന്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന കലക്ടര്‍ ഡി. സജിത് ബാബു, ഐ.ജിമാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ കോവിഡ് ബാധിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുമായി സമ്ബര്‍ക്കം പുലര്‍ത്തിയതുകൊണ്ടാണ് ഇവര്‍ ക്വറന്‍റീനില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha



























