Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കൊലപാതകത്തിന്റെ ചുരുളഴിയാൻ വഴിത്തിരിവായതു മകളെ കണ്ടെത്തണമെന്നു സുചിത്രയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജി; കൊല്ലം സ്വദേശിനിയെ പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ

30 APRIL 2020 09:03 PM IST
മലയാളി വാര്‍ത്ത

കൊല്ലം സ്വദേശിനിയെ പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42) കൊല്ലപ്പെടുമ്പോൾ ഗർഭിണിയായിരുന്നുവെന്നു പൊലീസ്. ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തിന്റെ ഭർത്താവുമായുള്ള അടുപ്പം അതിരുവിട്ടതാണു ബ്യൂട്ടിഷ്യന്റെ കൊലപാതകത്തിന് ഇടയാക്കിയതെന്നു പൊലീസ് സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബന്ധം സ്ഥാപിച്ചത്. തുടർന്ന അടുപ്പം പ്രണയത്തിലേക്കു മാറി.

കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാർച്ച് 18 നാണ് കാണാതാവുന്നത്. അന്ന് ഭർത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്. രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺവിളി നിലച്ചു.

രണ്ടു ദിവസം വീട്ടിലേക്കു ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20നു ശേഷം വിളി നിലച്ചു. തുടര്‍ന്ന് കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 22ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രശാന്ത് ഭാര്യയ്ക്കും മാതാപിതാക്കൾക്കുമൊപ്പം പാലക്കാട്ടെ വീട്ടിലായിരുന്നു താമസം. സ്കൂൾ അവധിയായതോടെ ഭാര്യയെ ഇയാൾ കൂനമ്പായിക്കുളത്തെ വീട്ടിലാക്കിയിരുന്നു. തുടർന്നാണു സുചിത്രയുമായി പാലക്കാട്ടേക്കു പോയത്. സുചിത്ര ബന്ധം ഉപേക്ഷിക്കാൻ തയാറാകാതിരുന്നതാണു കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രശാന്ത് പൊലീസിനു മൊഴി നൽകി. സുചിത്ര 2008ൽ കൊട്ടാരക്കര സ്വദേശിയെയും 2015ൽ ഹരിപ്പാട് സ്വദേശിയെയും വിവാഹം കഴിച്ചിരുന്നു. ഈ ബന്ധങ്ങൾ നിയമപരമായി വേർപെടുത്തി.

ഇയാളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രശാന്തും സുചിത്രയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു. പ്രശാന്തിന്‍റെ ഭാര്യയുടെ കുടുംബ സുഹൃത്തായിരുന്നു സുചിത്ര. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ആ ബന്ധം വളരുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

രണ്ടര ലക്ഷം രൂപയാണ് പ്രശാന്ത് സുചിത്രയ്ക്ക് നല്‍കാനുണ്ടായിരുന്നത്. ഈ സാമ്പത്തിക ഇടപാടുകളും ഗര്‍ഭച്ഛിദ്രത്തിന് തയാറാകാതെയിരുന്നതുമാണ് കെലാപാതകത്തിലേക്ക് പ്രശാന്തിനെ നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി.

കൊലപാതകത്തിന്റെ ചുരുളഴിയാൻ വഴിത്തിരിവായതു മകളെ കണ്ടെത്തണമെന്നു സുചിത്രയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജി. എറണാകുളത്ത് കോഴ്സിനു പോകുന്നെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ സുചിത്ര അടുത്ത രണ്ടുദിവസം വീട്ടിലേക്കു വിളിച്ചിരുന്നു. പിന്നീട് വിവരം ഇല്ലാതായതോടെ ബ്യൂട്ടിപാർലർ ഉടമയെ അമ്മ വിളിച്ചപ്പോൾ ഭർത്താവിന്റെ അച്ഛനു സുഖമില്ലാത്തതിനാൽ ആലപ്പുഴയ്ക്കു പോകുന്നെന്നും 5 ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നതായി അറിഞ്ഞു. ഇതോടെയാണ് കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതിരുന്നതിനാൽ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നaൽകി.

തുടർന്നു ഹൈക്കോടതിയെ സമീപിച്ച് ഹർജി നൽകുകയായിരുന്നു. പിന്നീട് അന്വേഷണം എസിപിയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെ ഏൽപിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രശാന്ത് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിനൊപ്പം സുചിത്ര പോയെന്നാണു പ്രശാന്ത് ആദ്യം മൊഴി നൽകിയത്. പ്രശാന്തിന്റെ പാലക്കാട് മണലിയിലുള്ള വാടകവീടും പരിസരവും പൊലീസ് നിരീക്ഷിച്ചിരുന്നു. ഇവിടെ നിന്നാണു കൊലപാതകത്തിന്റെ ചില സൂചനകൾ ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends