കോവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തി, വിവരം ചോർന്നെന്ന് നുണപ്രചരണം; കാസർകോട് സ്വദേശിക്കെതിരെ കേസെടുത്തു

കോവിഡ് രോഗിയുടെ വിവരം ചോർന്ന വ്യാജപ്രചരണം നടത്തിയ ആൾക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് പള്ളിക്കര സ്വദേശി ഇമാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കോവിഡ് സ്ഥരീകരിച്ച മാധ്യമ പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ കാസർകോട് കലക്ടർ ഡി. സജിത് ബാബുവിന്റെ പരിശോധനാഫലം നെഗറ്റീവ്. കോവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കലക്ടറുടെ അഭിമുഖം എടുത്തിരുന്നു. ഇതോടെയാണ് കലക്ടറും ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയത്.
അതേസമയം ഇന്ന് ഐജി വിജയ് സാക്കറെ, ഐജി അശോക് യാദവ് എന്നിവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവർത്തകനുമായി സമ്പർക്കം പുല
കോവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ നുണ പ്രചരണം നടത്തിയത്. എന്നാൽ പരിശോധിച്ചപ്പോൾ ഇയാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. കോവിഡ് രോഗത്തിൽനിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികിത്സയിലുണ്ടായിരുന്ന പത്ത് പേരെയും വിവര ശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു. വിവരം ചോർന്നതിനെതിരേ ഇയാൾ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാൽ കാസർകോട് ജില്ലയിൽ ഇമാദ് എന്ന പേരിൽ ആരും ചികിത്സയിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ചോർന്നു എന്ന് വ്യക്തമാക്കി പ്രതിഷേധത്തിൽ മുൻപന്തിയിലുണ്ടായിരുന്നത് ഇയാളായിരുന്നു.
കോവിഡ് കേസുകൾ പോസിറ്റീവ് ആകുന്നത് തട്ടിപ്പാണെന്ന് വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിയായ അജ്നാസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കോവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തി, വിവരം ചോർന്നെന്ന് നുണപ്രചരണം; കാസർകോട് സ്വദേശിക്കെതിരെ കേസെടുത്തു
കോവിഡ് രോഗിയുടെ വിവരം ചോർന്ന വ്യാജപ്രചരണം നടത്തിയ ആൾക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് പള്ളിക്കര സ്വദേശി ഇമാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























