നോര്‍ക്ക പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തത് 201 രാജ്യങ്ങളിലും പ്രവിശ്യകളില്‍ നിന്നും ഉള്ളവര്‍

വിദേശരാജ്യങ്ങളില്‍ നിന്ന് ലോക്ഡൗണിനു ശേഷം കേരളത്തിലേക്കു മടങ്ങിവരാനായി നോര്‍ക്ക പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം 3.53 ലക്ഷം കവിഞ്ഞു. 94,483 പേരാണ്് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മടങ്ങിവരാന്‍ റജിസ്റ്റര്‍ ചെയ്തത്്.
201 രാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമുള്ള പ്രവാസികളാണ് റജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പേര്‍ യുഎഇയില്‍ നിന്ന്- 1,53,660. സൗദി അറേബ്യയില്‍ നിന്ന് 47,268 പേര്‍ റജിസ്റ്റര്‍ ചെയ്തു.
മറ്റു സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കു മടങ്ങാനായി റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം
ജമ്മു കശ്മീര്‍ 149, ലക്ഷദ്വീപ് 100, ഹിമാചല്‍പ്രദേശ് 90, അരുണാചല്‍പ്രദേശ് 87, ആന്‍ഡമാന്‍ നിക്കോബാര്‍ 84, ദാദ്ര നാഗര്‍ ഹവേലി , ദാമന്‍ ദിയു 70, മേഘാലയ 50, ചണ്ഡിഗഡ് 45,നാഗാലാന്‍ഡ് 31,മിസോറം 21, സിക്കിം 17, ത്രിപുര 15, മണിപ്പുര്‍ 12, ലഡാക്ക് 1, കര്‍ണാടക 30,576, തമിഴ്നാട് 29,181, മഹാരാഷ്ട്ര 13,113 , തെലുങ്കാന 3,864, ആന്ധ്രപ്രദേശ് 2,816, ഗുജറാത്ത് 2,690, ഡല്‍ഹി 2,527 , ഉത്തര്‍പ്രദേശ് 1,813, മധ്യപ്രദേശ് 1,671, രാജസ്ഥാന്‍ 860, ഹരിയാന 689, പശ്ചിമ ബംഗാള്‍ 650, ഗോവ 632, ബിഹാര്‍ 605, പഞ്ചാബ് 539, പുതുച്ചേരി 401, ഛത്തീസ്ഗഡ് 248, ജാര്‍ഖണ്ഡ് 235, ഒഡീഷ 212, ഉത്തരാഖണ്ഡ് 208, അസം 181.
https://www.facebook.com/Malayalivartha



























