വില 61,150 രൂപ... ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയ്ക്കായി എ ഐ വൈ എഫ് കണ്ടെത്തിയത് വേറിട്ട മാര്‍ഗം; ബിരിയാണി ചലഞ്ചിലൂടെ എഐവൈഎഫ് സമാഹരിച്ചത് വലിയ തുക

ദുരിതാശ്വാസ നിധിയിലേക്ക് വേറിട്ട രീതിയില്‍ ധനസമാഹരണം നടത്തുകയായിരുന്നു എ ഐ വൈ എഫ്. ബിരിയാണി ചലഞ്ചിലൂടെ വലിയ തുകയാണ് സമാഹരിച്ചത്. ഈ സമാഹരിച്ച തുക കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭരിക്കുന്നതിന് വേണ്ടി എ ഐ വൈ എഫ് ഹരിപ്പാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചില്‍ ലഭിച്ച 61150 രൂപ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന് കൈമാറിയത്.
ചിക്കന്‍ ബിരിയാണി കഴിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സഹായിക്കണമെന്ന അഭ്യര്‍ഥനയ്ക്ക് സോഷ്യല്‍ മീഡീയയിലൂടെ എ ഐ വൈ എഫ് നല്‍കിയ പ്രചാരണത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നൂറ് രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്.
മണ്ഡലം പ്രസിഡന്റ് സുഭാഷ് പിള്ളക്കടവ് സെക്രട്ടറി അനന്ദു ബാബു, വി.എം പ്രമോദ്, ജി.സിനു, ശ്രദ്ധ രതീഷ്, സാജന്‍ പി കോശി, കൃഷ്ണകുമാര്‍, സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം ഡി.അനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ദിലിപ്, ഒ.എ ഗഫൂര്‍, ഗോപി ആലപ്പാട്, ജോമോന്‍ കുളഞ്ഞി കൊന്പി്ല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























