കോഴിമുട്ടക്ക് പച്ച നിറം; രഹസ്യം ചുരുളഴിക്കാൻ ഗവേഷകസംഘം

ഒതുക്കുങ്ങലിലെ 'പച്ചനിറമുള്ള മുട്ട' ഗവേഷണകേന്ദ്രത്തിലേക്ക്. തൃശൂര്‍ മണ്ണുത്തിയില്‍നിന്നുള്ള മൂന്നുപേരടങ്ങുന്ന ഗവേഷകസംഘം ഒതുക്കുങ്ങലിലെ എ.കെ. ഷിഹാബുദ്ധീ െന്‍റ വീട്ടിലെത്തി വളര്‍ത്തുകോഴികളുടെ വിശദപരിശോധന നടത്തി. മുട്ടകളുടെ കരുവിന് പച്ച നിറമെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് മണ്ണുത്തിയിലെ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥി െന്‍റ നിര്‍ദേശപ്രകാരമായിരുന്നു സംഘം എത്തി കോഴികളെ പരിശോധിച്ചത്.
സര്‍വകലാശാല പൗള്‍ട്രി ഫാം മേധാവി ഡോ. ബിനോജ് ചാക്കോ, അസി. പ്രഫസര്‍മാരായ ഡോ. ശങ്കര ലിംഗം, എസ്. ഹരികൃഷ്ണന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. രാവിലെ 10ഒാടെയെത്തിയ സംഘം ശിഹാബുദ്ധീനില്‍നിന്ന് വിശദമായ വിവരങ്ങളാണ് ശേഖരിച്ചത്. കോഴികളുടെ ഭക്ഷണം, പരിപാലനം, സവിശേഷത എന്നിവയായിരുന്നു പ്രധാനമായും അന്വേഷിച്ചത്. ശേഷം ഫാമില്‍ എത്തിയ ഉദ്യോഗസ്ഥര്‍ അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചു. കോഴികളെ വളര്‍ത്തുന്ന രീതിയെപ്പറ്റി ചോദിച്ചറിഞ്ഞ സംഘം പച്ചനിറത്തിലുള്ള മുട്ടക്കരുവി െന്‍റ സവിശേഷതകള്‍ സൂക്ഷ്മമായി പരിശോധിച്ചു. പുഴുങ്ങിയതും പൊട്ടിച്ച മുട്ടയും പുറംതോടും കൂടുതല്‍ പഠനത്തിനായി സംഘം മണ്ണുത്തിയിലേക്ക് കൊണ്ടുപോയി. അമ്ബതോളം കോഴികളാണ് ഇവിടെയുള്ളത്. ആറോളം കോഴികളിടുന്ന മുട്ടയിലെ കരുവിനാണ് പച്ചനിറം.
https://www.facebook.com/Malayalivartha



























