ദുബായില്‍ കുടുങ്ങിയ 177 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യ വിമാനം ഇറങ്ങി

കോവിഡ് 19 പ്രതിസന്ധിയില്‍ ദുബായില്‍ കുടുങ്ങിയ 177 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യ വിമാനം ഇറങ്ങി. ഇന്ത്യന്‍ സമയം ഏഴരയോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങയിത്.
ഗര്‍ഭിണികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരുമാണ് യാത്രക്കാരില്‍ ഏറെയും. വിമാനത്തില്‍ അഞ്ച് കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം എല്ലാവരേയും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലേക്ക് മടങ്ങി ഹോം ക്വാറന്റൈനില്‍ കഴിയാം.
അതേസമയം, നേരത്തെ റദ്ദാക്കിയിരുന്ന ദോഹ- തിരുവനന്തപുരം വിമാനം ബുധനാഴ്ച രാത്രി തിരുവനന്തപുരത്തെത്തും. 181 യാത്രക്കാരാണ് വിമാനത്തിലുണ്ടാകുക.
https://www.facebook.com/Malayalivartha



























