കോവിഡ് ഡ്യൂട്ടി: നഴ്‌സുമാരുടെ ക്വാറന്റീന്‍ കാലാവധി റദ്ദാക്കി

പ്രിന്‍സിപ്പല്‍മാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ ക്വാറന്റീന്‍ കാലാവധി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റദ്ദാക്കി.
മതിയായ നഴ്‌സുമാരില്ലാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നുവെന്ന് പ്രിന്‍സിപ്പല്‍മാര്‍ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം ഡയറക്ടര്‍ നടത്തിയ യോഗത്തിലാണ് നഴ്‌സുമാരുടെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ ആവശ്യപ്പെട്ടത്. ഐസിയുവില്‍ 4 മണിക്കൂര്‍ വീതം 7 ദിവസവും ഐസലേഷന്‍ വാര്‍ഡുകളില്‍ 6 മണിക്കൂര്‍ വീതം 10 ദിവസവും ഡ്യൂട്ടി ചെയ്യുന്നവര്‍ പിന്നീട് രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണമെന്നായിരുന്നു നിര്‍ദേശം.
കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാര്‍ക്കു ഉടന്‍ ക്വാറന്റീന്‍ വേണ്ടെന്നു ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്വാറന്റീന്‍ കാലാവധി കുറച്ചുമില്ല.
നഴ്‌സുമാരുടെ ജീവനു ഭീഷണിയാകുന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡയറക്ടര്‍ എ. റംലാബീവിയുമായി ചര്‍ച്ച നടത്തി. 14 ദിവസത്തെ ക്വാറന്റീന്‍ തുടരുമെന്നു ഡയറക്ടര്‍ ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
സര്‍ക്കുലറിനെക്കുറിച്ചു താന്‍ അറിഞ്ഞിട്ടില്ലെന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























