Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നിയന്ത്രണങ്ങള്‍ പാളിയാല്‍ കോവിഡ് പ്രതിരോധം കൈവിട്ടുപോവുമെന്ന് മുഖ്യമന്ത്രി

13 MAY 2020 07:20 AM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ വരുന്നതോടെ രോഗവ്യാപനം തടയുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായാല്‍ സ്ഥിതി സങ്കല്‍പാതീതമായിരിക്കും. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം.

കേരളത്തിനു പുറത്തുനിന്നാണ് നിലവില്‍ ചികിത്സയിലുള്ള 32 രോഗബാധിതരില്‍ 23 പേര്‍ക്കും രോഗം ബാധിച്ചത്. കാസര്‍കോട് ഒരാളില്‍ നിന്ന് 22 പേര്‍ക്കും കണ്ണൂരില്‍ 9 പേര്‍ക്കും വൈറസ് ബാധിച്ചു. വയനാട്ടില്‍ 6 പേരാണു സമ്പര്‍ക്കത്തിലൂടെ രോഗികളായത്. സംസ്ഥാനത്ത് ഇതുവരെയുള്ള രോഗികളില്‍ 70% പുറത്തുനിന്നു വന്നവരാണ്. നേരത്തേ പുറത്തുനിന്ന് ആളുകള്‍ വന്നപ്പോള്‍ അവര്‍ ഉണ്ടായിരുന്ന നാടുകളില്‍ കോവിഡ് കാര്യമായി ബാധിച്ചിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മറിച്ചാണ്. അതിനാല്‍ ഇനിയുള്ള ഘട്ടങ്ങളില്‍ പലവിധ മാറ്റങ്ങളും വരാനിടയുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 89,950 പേര്‍ക്കു പാസ് നല്‍കിയിട്ടുണ്ട്. ഇതില്‍ 45,157 പേരും റെഡ് സോണുകളില്‍ നിന്നാണ് എത്തുന്നത്. ഇതുവരെ 33,116 പേര്‍ റോഡ് മാര്‍ഗവും 1406 പേര്‍ വ്യോമ മാര്‍ഗവും 833 പേര്‍ കപ്പല്‍ മാര്‍ഗവും സംസ്ഥാനത്ത് എത്തി. വിമാനത്തില്‍ വന്നവരില്‍ 7 പേര്‍ക്കു രോഗബാധയുണ്ടായി. ഇവര്‍ക്കൊപ്പം യാത്ര ചെയ്ത എല്ലാവരെയും ക്വാറന്റീനില്‍ പാര്‍പ്പിച്ചു. രോഗം ബാധിക്കാതിരിക്കാന്‍ ഓരോരുത്തരും ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇതു തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുറത്തുനിന്നു വരുന്നവര്‍ക്കു ഹോം ക്വാറന്റീനു പകരം റൂം ക്വാറന്റീനാണു നടപ്പാക്കുന്നത്. ഇവര്‍ മുറിയില്‍ തന്നെ കഴിയണം. പ്രായമായവരും ഇതര രോഗങ്ങളുള്ളവരും ക്വാറന്റീനില്‍ കഴിയുന്നവരുമായി ഒരു സമ്പര്‍ക്കവും പാടില്ല. സംസ്ഥാനത്തിനു പുറത്തുനിന്ന് ഏതു മാര്‍ഗത്തില്‍ എത്തുന്നവരാണെങ്കിലും മറ്റു വീടുകളിലോ സ്ഥലങ്ങളിലോ സന്ദര്‍ശനം നടത്താതെ നേരെ വീടുകളിലേക്കു പോകണം. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ അവരെ സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കു മാറ്റുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റീനില്‍ കഴിയുന്നവര്‍ വീട്ടില്‍ തന്നെ ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പൊലീസിനാണ്.

ഇവരെ നിരീക്ഷിക്കാന്‍ വാര്‍ഡുതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുവരാന്‍ വാഹനവുമായി പോകുന്ന ഡ്രൈവര്‍മാര്‍ക്കു രോഗലക്ഷണം ഇല്ലെങ്കില്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ല. കേരളത്തിനുള്ളില്‍ ഇതര ജില്ലകളില്‍ യാത്ര ചെയ്യുന്നവര്‍ക്കു ക്വാറന്റീന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഴിയോരങ്ങളില്‍ മാസ്‌ക് വില്‍ക്കുന്നുണ്ട്. ചിലര്‍ മാസ്‌ക് മുഖത്തു വച്ചു നോക്കി തിരഞ്ഞെടുക്കുന്ന രീതിയും തുടരുന്നു. അതിനാല്‍ മാസ്‌ക് വില്‍പനയെക്കുറിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കു സര്‍ക്കാര്‍ അയയ്ക്കുന്നവരെ അവിടെ പ്രവേശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു ബാധ്യതയുണ്ട്. തങ്ങളുടെ പ്രദേശത്തുള്ളവര്‍ അല്ലെന്നു പറയാന്‍ അവര്‍ക്ക് അധികാരമില്ലെന്നും പിണറായി പറഞ്ഞു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദേശത്തുള്ള ഗര്‍ഭിണികളെയും ഇതര രോഗങ്ങള്‍ ഉള്ളവരെയും എത്തിക്കുന്നതിനു പ്രത്യേക വിമാനം അയയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവില്‍ ചാര്‍ട്ട് ചെയ്തിട്ടുള്ള വിമാനങ്ങളിലും ഇവര്‍ക്കു കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം. ഗര്‍ഭിണികളില്‍ പ്രസവ തീയതി അടുത്തവര്‍ക്കാണു മുന്‍ഗണന നല്‍കേണ്ടത്. ഇപ്പോള്‍ വന്നതില്‍ ഗര്‍ഭിണികള്‍ 20 ശതമാനമേയുള്ളു.

എസി വാഹനങ്ങളിലെ യാത്ര അപകടം വരുത്തുമെന്നു വിദേശത്തും ഇവിടെയും അനുഭവം ഉണ്ട്. പഞ്ചാബില്‍ എസി ബസുകളില്‍ 4198 പേരെ എത്തിച്ചു. ഇതില്‍ 1217 പേര്‍ക്കാണു രോഗബാധ ഉണ്ടായത്. എസി ട്രെയിനുകള്‍ രോഗം പടര്‍ത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കരുതേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലേക്കു വരുന്ന ട്രെയിനുകള്‍ക്ക് നിലവില്‍ മംഗളൂരു കഴിഞ്ഞാല്‍ കോഴിക്കോടാണ് സ്റ്റോപ്. കണ്ണൂരും കാസര്‍കോടും എത്തേണ്ടവര്‍ മംഗളൂരുവില്‍ ഇറങ്ങണം. ഇവരുടെ നാട്ടിലേക്കുള്ള യാത്രയുടെ സുരക്ഷിതത്വം പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (9 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (18 minutes ago)

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം  (23 minutes ago)

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (3 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (3 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (5 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (6 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (6 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (6 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (6 hours ago)

Malayali Vartha Recommends