സംസ്ഥാനത്ത് വൈന്‍നിര്‍മാണ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ വ്യവസായവകുപ്പിന്റെ തീരുമാനം... കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൈന്‍ നിര്‍മാണത്തിന് അനുമതി നല്‍കുക

സംസ്ഥാനത്ത് വൈന്‍നിര്‍മാണ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ വ്യവസായവകുപ്പിന്റെ തീരുമാനം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇ.പി. ജയരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൈന്‍ നിര്‍മാണത്തിന് അനുമതി നല്‍കുക എന്ന് മന്ത്രി പറഞ്ഞു.. ലോക്ഡൗണ്‍ തുടങ്ങിയശേഷം 319 കോടിരൂപയാണ് പഴവര്‍ഗമേഖലയ്ക്കുണ്ടായ നഷ്ടം . പൈനാപ്പിളിനു മാത്രം 50 കോടി നഷ്ടമുണ്ടായി. ആഭ്യന്തരവിപണി കൂട്ടുകയും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുകയുമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. . ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകളാണ് നാളത്തെ കേരളത്തിന്റെ ഭാവിയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
പഴങ്ങളില്‍നിന്ന് വൈന്‍ ഉത്പാദിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് അനുമതി നല്‍കും. കശുമാങ്ങയില്‍നിന്ന് വൈന്‍ ഉണ്ടാക്കാനുള്ള ഒരു പദ്ധതിക്ക് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.എന്നും എന്നാല്‍, ഉത്പാദനച്ചെലവ് കൂടിയതിനാല്‍ നിര്‍മാണം തുടങ്ങാനായിട്ടില്ല എന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു . വാഴപ്പഴം, പൈനാപ്പിള്‍ എന്നിവയില്‍നിന്നൊക്കെ ഒട്ടേറെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാനാകും. പൈനാപ്പിളില്‍നിന്ന് നല്ല വൈന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.
മന്ത്രിയുടെ മറ്റൊരു പുതിയ പ്രഖ്യാപനം എന്നത് പുതിയ സംരംഭം തുടങ്ങുന്നവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങുമെന്നതാണ്. 18 ശതമാനം പലിശയ്ക്കാണ് ഇപ്പോള്‍ മിക്ക ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുന്നത്. സംരംഭങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയാത്തതിന്റെ ഒരു കാരണം ഈ ഉയര്‍ന്ന പലിശയാണ് എന്നും ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു ധനകാര്യ കോര്‍പ്പറേഷന്‍ തുടങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു പലിശരഹിതമായോ കുറഞ്ഞപലിശയ്‌ക്കോ വായ്പ നല്‍കാന്‍ കോര്‍പ്പറേഷന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മൂന്നുവര്‍ഷത്തേക്ക് ലൈസന്‍സില്ലാതെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ നിയമഭേദഗതി കൊണ്ടുവന്നതാണ് കേരളം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഏറ്റവും നിര്‍ണായക സഹായമായി മാറുന്നത് . . കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്ന് ഇത് സമൂഹത്തെ ബോധ്യപ്പെടുത്തി. കോവിഡ് പ്രതിരോധത്തില്‍ കേരളം കാണിച്ച മാതൃക ഇവിടം സുരക്ഷിതമാണെന്നും തെളിയിച്ചു എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അപേക്ഷിക്കുന്ന സംരംഭങ്ങള്‍ക്ക് ഒരാഴ്ചകൊണ്ട് അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തിരിച്ചെത്തുന്ന പ്രവാസികളെ പങ്കാളികളാക്കി പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള ആലോചനകള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. തൊഴില്‍ സാധ്യതകള്‍, ഉത്പന്നങ്ങളുടെ വിപണിസാധ്യത എന്നിവ പരിശോധിച്ചാണ് സംരംഭങ്ങള്‍ തുടങ്ങുക എന്നും അദ്ദേഹം പറഞ്ഞു .
ആഭ്യന്തര വിപണി സാധ്യതയും ചെറുകിട-ഇടത്തരം വ്യവസായങ്ങളിലൂടെ കോവിഡ് തീര്‍ത്ത പ്രതിസന്ധി മറികടക്കാനുള്ള ആസൂത്രണമാണ് വ്യവസായ വകുപ്പ് നടത്തുന്നത്. ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ച് 'സുഭിക്ഷകേരളം' പദ്ധതിയിലൂടെ കാര്‍ഷികമേഖലയില്‍ ഉത്പാദനം കൂട്ടാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍, കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സംരംഭങ്ങള്‍ ഒരുക്കുകയാണ് വ്യവസായ വകുപ്പിന്റെ ചുമതല. അതിനായി സാമ്പത്തിക സഹായവും ഭൂമിയും നല്‍കിയുള്ള സമഗ്രപദ്ധതിയാണ് വ്യവസായ വകുപ്പ് ആസൂത്രണം ചെയ്യുന്നത്. അതിലൊന്ന് മാത്രമാണ് വൈന്‍ നിര്‍മാണം എന്നും മന്ത്രി പറഞ്ഞു.
എന്തായാലും പുതിയ തീരുമാനം നടപ്പിലായാല്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തും വിപണമേഖലയിലും വലിയരീതിയില്‍ പുരോഗതി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.എന്നാല്‍ ലോക്ക് ഡൌണ്‍ പ്രതിസന്ധിയില്‍ മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തമായി വീട്ടിലും മറ്റു ഇടങ്ങളിലും വെച്ച് വാറ്റി കഴിക്കുന്ന പലരും ഉള്ള ,വ്യാജവാറ്റ് സ്ഥിരം കുറ്റകൃത്യമായി മാറുന്ന കേരളത്തില്‍ ഇതുപോലൊരു നയം നിലവില്‍ വന്നാല്‍ അത് എത്രത്തോളം വിജയത്തിലേക്കെത്തും എന്നതും ചിന്തിക്കേണ്ട ഒന്നാണ്.
https://www.facebook.com/Malayalivartha



























