കുവൈത്തില്‍ നിന്നെത്തിയ 2 വയസ്സുകാരന് കോവിഡ്; അമ്മ ഗര്‍ഭവതി

ശനിയാഴ്ചത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 0396 വിമാനത്തില്‍ കുവൈത്തില്‍ നിന്ന് ഉഴവൂരിലെത്തിയ ഗര്‍ഭിണിയായ നഴ്‌സിന്റെ 2 വയസ്സുള്ള മകനു കോവിഡ് സ്ഥിരീകരിച്ചു. 7 മാസം ഗര്‍ഭിണിയായ നഴ്‌സിന്റെ (29) സ്രവ സാംപിള്‍ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
ഒരു കുടുംബ സുഹൃത്താണ് ഇവരെ കുവൈത്ത് വിമാനത്താവളത്തില്‍ കാറില്‍ കൊണ്ടുവിട്ടത്. അയാള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കും പരിശോധന നടത്തിയത്. ഭര്‍ത്താവ് കുവൈത്തില്‍ അക്കൗണ്ടന്റാണ്. ഭര്‍ത്താവിന്റെ അമ്മ, നെടുമ്പാശേരിയില്‍ നിന്ന് ഇവര്‍ വന്ന കാറിന്റെ ഡ്രൈവര്‍ എന്നിവര്‍ക്ക് അടുത്ത ദിവസം പരിശോധന നടത്തും.
അതിനിടെ കേരളത്തിനു പുറത്തുനിന്നു വന്ന 5 പേര്‍ക്കു കൂടി കോവിഡ സ്ഥീരീകരിച്ചു. പുതുതായി ആരും രോഗമുക്തരായിട്ടില്ല. മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണു പുതുതായി രോഗം.
മലപ്പുറത്തെ രോഗികളാണ് കുവൈത്തില്‍ നിന്ന് 9-ന് എത്തിയ ഗര്‍ഭിണിയും 3 വയസ്സുള്ള മകനും; ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴിയെത്തിയ ആള്‍ക്കും മലപ്പുറത്തു രോഗം കണ്ടെത്തി. അബുദാബിയില്‍ നിന്ന് 7-ന് എത്തിയ 69 വയസ്സുകാരിക്കാണ് പത്തനംതിട്ടയില്‍ രോഗം കണ്ടത്.
https://www.facebook.com/Malayalivartha



























