അതിഥി തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്കു നടന്നു പോകാന്‍ ശ്രമിക്കവേ പൊലീസ് തടഞ്ഞു

അങ്കമാലിയില്‍ ദേശീയ പാതയ്ക്കരികിലുള്ള കരയാമ്പറമ്പ് എന്ന സ്ഥലത്ത് രാത്രിയില്‍ എറണാകുളം കാക്കനാട് നിന്നുള്ള അതിഥി തൊഴിലാളികളെ കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ജാര്‍ഖണ്ഡിലേക്ക് നടന്നെത്താന്‍ ശ്രമിക്കയാണെന്നായിരുന്നു മറുപടി.
ഇരുപതോളം ആളുകളാണ് തൊഴിലാളി സംഘത്തിലുള്ളത്. നടന്നു തളര്‍ന്ന് വിശ്രമിക്കുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്.
ട്രെയിനില്‍ പോകാനോ ഭക്ഷണം കഴിക്കാനോ കയ്യില്‍ പണമില്ലെന്നാണു തൊഴിലാളികള്‍ പറയുന്നത്.
കാക്കനാട് ഇവര്‍ ജോലി ചെയ്തിരുന്നെന്നു പറയപ്പെടുന്ന സ്ഥാപനത്തിലേക്കു വിളിച്ചെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
ചൊവ്വാഴ്ച രാത്രി പത്ത് മണിക്കാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























