കോവിഡ് ബാധയെ തുടര്‍ന്ന് താത്കാലികമായി മാറ്റി വെച്ച സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിലെത്തിയെന്ന് സൂചന... ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും

കോവിഡ് ബാധയെ തുടര്‍ന്ന് താത്കാലികമായി മാറ്റി വെച്ച സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിലെത്തിയെന്ന് സൂചന. ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്ക് ഡൌണ്‍ ഈ മാസം 17 വരെ ആയിരിക്കും ഉണ്ടാകുക എന്നായിരുന്നു ആദ്യം മുതല്‍ പറഞ്ഞിരുന്നത്.എന്നാല്‍ കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം എന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ണ് നടത്തിയ കൂടിക്കാഴ്വ്ച്ചയില്‍ തീരുമാനമായിരുന്നു.
ലോക്ക്ഡൗണിനു ശേഷം ഈ മാസം 26 മുതല്‍ പരീക്ഷകള്‍ നടത്താനാണ് ധാരണയായിട്ടുള്ളതെന്നാണ് നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ . എസ് എസ്എല്‍സിക്ക് മൂന്നും പ്ലസ്ടൂവിന് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്. വിഎച്ച്എസ് സി വിഭാഗത്തില്‍ അഞ്ച് വിഷയങ്ങളിലാണ് പരീക്ഷ നടക്കാന്‍ ബാക്കിയുള്ളത്. എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ചകഴിഞ്ഞും പ്ലസ് ടു പരീക്ഷകള്‍ രാവിലെയും നടത്താവുന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സാമൂഹിക അകലം പാലിക്കുന്ന വിധത്തില്‍ സീറ്റുകള്‍ ക്രമീകരിച്ചാവും പരീക്ഷകള്‍ നടത്തുക.
എസ്എസ്എല്‍സി പ്ല്സ് ടു പരീക്ഷകള്‍ ന്ടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംസ്ഥാനത്ത് കോവിഡ് വൈറസ് സാന്നിധ്യം ഉണ്ടാകുന്നതും ആദ്യം നിയന്ത്രണങ്ങളും പിന്നീട് ലോക്ഡൗണും ഏര്‍പ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ആകെ മാറിയതും . സിബിഎസ്ഇയുടെ പത്താം ക്ലാസിലെ ചുരുക്കം ചില വിഷയങ്ങളുടെയും പ്ലസ് ടുവിന്റേയും പ്രധാനവിഷയങ്ങളുടെതടക്കമുള്ള പ രീക്ഷകളുമാണ് ബാക്കിയുള്ളത്. ഈ പരീക്ഷകള്‍ ജൂലൈ മാസം നടത്തുമെന്നാണ് സിബിഎസ്ഇ അറിയിച്ചിട്ടുള്ളത്. ജെ ഇ ഇ പരീക്ഷകളും ജൂലൈയിലാണ്.
അടുത്ത മാസത്തോടെ ഫല പ്രഖ്യാപനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ജൂലൈ അവസാനത്തോടെ മാത്രമെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ . സാധാരണ ഗതിയില്‍ മെയ് ആദ്യവാരം എസ്എസ്എല്‍സി റിസല്‍ട്ട് പ്രഖ്യാപിക്കാറുളളതാണ്. എന്നാല്‍ കോവിഡ് എല്ലാം തകിടം മറിച്ചു .അവധിക്കാലവും പരീക്ഷാക്കാലവും എല്ലാം ഒരുമിച്ചായപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുട്ടികളും അങ്കലാപ്പിലായി.എന്തായലും ഇന്നത്തെ മന്ത്രി സഭായോഗത്തോടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ
https://www.facebook.com/Malayalivartha



























