ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള ചക്ക വിളഞ്ഞതിന്റെ റെക്കോഡ് നേട്ടത്തിനരികെ കൊല്ലം സ്വദേശി .... അസാധാരണ വലുപ്പമുള്ള തേന്‍വരിക്കച്ചക്ക ഗിന്നസിലേക്ക്

അസാധാരണ വലുപ്പമുള്ള തേന്‍വരിക്കച്ചക്ക ഗിന്നസിലേക്ക്... ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള ചക്ക വിളഞ്ഞതിന്റെ റെക്കോഡ് നേട്ടത്തിനരികെയാണ് കൊല്ലം സ്വദേശിയായ ജോണ്‍കുട്ടി. കൊല്ലം, അഞ്ചലിലെ ഇടമുളക്കല്‍ പഞ്ചായത്തിലെ ജോണ്‍കുട്ടിയുടെ പുരയിടത്തിലാണ് ചക്ക വിളഞ്ഞത്. 51.5 കിലോ തൂക്കവും 97 സെന്റീമീറ്റര്‍ നീളവുമുണ്ട്.അസാധാരണ വലുപ്പമുള്ള തേന്‍വരിക്കച്ചക്ക ബന്ധുക്കളുടെ സഹായത്തോടെയാണ് ജോണ്‍കുട്ടി കയറില്‍ക്കെട്ടി ഇറക്കിയത്.
തുടര്‍ന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതരെ അറിയിച്ചു. വരുംദിവസങ്ങളില്‍ ചക്കയളക്കാന്‍ ഗിന്നസ് റെക്കോഡ്‌സ് അധികൃതര്‍ എത്തുമെന്ന് ജോണ്‍കുട്ടി പറഞ്ഞു. പുണെയില്‍നിന്നുള്ള ചക്കയ്ക്കായിരുന്നു ഇതുവരെ ഗിന്നസ് റെക്കോഡ്. 42.72 കിലോ തൂക്കവും 57.15 സെന്റീമീറ്റര്‍ നീളമാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha



























