ആനയ്ക്കും പന്നിക്കും പിന്നാലെ കടുവയും; ഭയന്ന് വിറച്ച് വടശ്ശേരിക്കര; കൊലയാളിക്കടുവയില്‍ നിന്ന് രക്ഷനേടാന്‍ മോഹനന്‍ ജീവനും കൊണ്ടോടി; കടുവയുണ്ടായിരുന്നത് പത്തടി അകലത്തില്‍; വനപാലകരും ദ്രുതകര്‍മസേനയും കടുവയ്ക്കായുള്ള തെരച്ചിലില്‍

കടുവ കൂടി എത്തിയതോടെ പത്തനംതിട്ടയിലെ വടശ്ശേരിക്കര പഞ്ചായത്തിലെ ബൗണ്ടറി മേഖലയില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം ഏറെക്കുറെ പൂര്‍ണമായിരിക്കുകയാണ് . കാട്ടാനയും പുലിയും കാട്ടുപന്നിയും മാനും കുരങ്ങനുമെല്ലാം നാട്ടില്‍ സൈ്വരവിഹാരം നടത്തുകയാണ് .ഇതിനിടെയാണ് കടുവയുടെ സാന്നിധ്യവും കൂടി ഇവിടെ പ്രകടമായത്.
മണിയാറില്‍ കിടാവിനെ കടിച്ചുകൊന്ന കടുവ ചമ്പോണ്‍ തടത്തിലൂഴത്തില്‍ എത്തിഎന്നാണ് നിലവിലെ റിപ്പോര്‍ട്ട്.. കടുവയുടെ മുന്നില്‍പ്പെട്ട ടാപ്പിങ് തൊഴിലാളി ഓടി തലനാരിഴയ്ക്കാണ് ഓടി രക്ഷപ്പെട്ടത് . മാടമണ്‍ അതമ്പനാംകുഴി കിഴക്കേപ്പറമ്പില്‍ മോഹനനാണ് (59) കടുവയുടെ മുന്നില്‍ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് വനപാലകര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്..
തടത്തിലൂഴം ചേന്നാട്ട് സാബുവിന്റെ റബര്‍ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ് മോഹനന്‍ . അറുപതോളം മരങ്ങള്‍ വെട്ടി കഴിഞ്ഞപ്പോഴാണ് 12 അടി അകലെ ഇരുട്ടില്‍ 2 കണ്ണുകള്‍ തിളങ്ങുന്നതായി ഇദ്ദേഹം കണ്ടത്. ടാപ്പിങ്ങിന് ഉപയോഗിക്കുന്ന ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കടുവയെ കണ്ടതോടെ മോഹനന്‍ സാബുവിന്റെ കുടുംബ വീട്ടിലേക്ക് ഓടുകയായിരുന്നു . ഇവിടെ വാടകയ്ക്കു താമസിക്കുന്ന അജയന്‍ മോഹനന്റെ വിളികേട്ട് ലൈറ്റിട്ടു കതകു തുറന്നു.അജയന്റെ 2 വയസുള്ള മകന്‍ ആയുഷ് ഉണര്‍ന്ന് കരഞ്ഞതാണ് മോഹനന് രക്ഷയായത്. മകന്റെ കരച്ചില്‍ കേട്ട് അജയനും ഉണര്‍ന്നതിനാല്‍ മോഹനന്‍ വിളിച്ചപ്പോള്‍ തന്നെ കതക് തുറക്കാന്‍ അജയന് കഴിഞ്ഞു
100 അടി അകലെയുള്ള വീട്ടിലെത്തിയപ്പോഴേക്കും കടുവ മോഹനന്റെ തൊട്ടു പിന്നിലെത്തിയിരുന്നു. വീടിന്റെ മുറ്റത്തു നില്‍ക്കുന്ന കടുവയെ ഇരുവരും വെളിച്ചത്തില്‍ കണ്ടു. കടുവ പിന്നീട് ഇരുളില്‍ മറഞ്ഞു. സംഭവം അറിഞ്ഞ് പുലര്‍ച്ചെ തന്നെ വനപാലകരെത്തി. റാന്നി എസിഎഫ് കെ.വി.ഹരികൃഷ്ണന്‍, വടശേരിക്കര റേഞ്ച് ഓഫിസര്‍ വേണുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരികുളം, രാജാംമ്പാറ, തണ്ണിത്തോട് എന്നീ വനം സ്റ്റേഷനുകളിലെ വനപാലകരും ദ്രുതകര്‍മസേനയും തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല.
ഓട്ടോയിലാണ് മോഹനന്‍ ടാപ്പിങ്ങിന് എത്തുന്നത്. 300 മരങ്ങളാണ് വെട്ടുന്നത്. ടാപ്പിങ് കഴിഞ്ഞ് വേഗം വീട്ടിലെത്തും. പിന്നീട് പാലുമായി ക്ഷീരസംഘത്തില്‍ പോകണം.
മോഹനനും ഭാര്യയും വിദ്യാര്‍ഥികളായ 3 മക്കളും അടങ്ങുന്ന കുടുംബം 2 പശുക്കളെയും വളര്‍ത്തുന്നുണ്ട്. അതിനാലാണ് പുലര്‍ച്ചെ തന്നെ ടാപ്പിങ്ങിന് എത്തുന്നത്. ടാപ്പിങ്ങിനിടെ പലതവണ കാട്ടുപന്നികളെ കണ്ടിട്ടുണ്ട്. അവ ഉപദ്രവിക്കാറില്ലെന്നും റബര്‍ ചിരട്ടയില്‍ കത്തികൊണ്ട് അടിക്കുമ്പോള്‍ അവ ഓടിപ്പോകുമെന്നും മോഹനന്‍ പറയുന്നു.
കണ്ടംകുളം, അരീക്കക്കാവ്, ലോട്ടറി കോളനി എന്നിവിടങ്ങളില്‍ കടുവയെ കണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ചും വനപാലകര്‍ നേരിട്ടും തിരച്ചില്‍ നടത്തി. കടുവയെ പിടികൂടാന്‍ ബൗണ്ടറിക്ക് സമീപം ഇരുമ്പുകൂട് സ്ഥാപിച്ചു.ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് വനപാലകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.
കാട്ടുപന്നികളെ ഭയന്ന് റബര്‍ ടാപ്പിങ് നടത്തുന്നതിനിടെയാണ് കടുവയുടെ സാന്നിധ്യവും തോട്ടങ്ങളില്‍ പ്രകടമായിരിക്കുന്നത്. ഇതുമൂലം പുലര്‍ച്ചെ തുടങ്ങുന്ന പണിയില്‍ നിന്ന് പിന്തിരിയാന്‍ ഒരുങ്ങുകയാണ് ടാപ്പിങ്ങുകാര്‍ പലരും. വടശേരിക്കര തടത്തിലൂഴം ഭാഗത്ത് ടാപ്പിങ്ങുകാരനായ മോഹനനെ കടുവ ഓടിച്ചതോടെയാണ് മറ്റു പണിക്കാരും ഭീതിയിലായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























