ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നഴ്‌സുമാരെയും വിദ്യാര്‍ഥികളെയും കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ എയര്‍ലിഫ്റ്റിങ് സംവിധാനങ്ങളടക്കം ആവശ്യപ്പെടുന്ന ഹരജികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് വിശദീകരണം തേടി ഹൈക്കോടതി

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നഴ്‌സുമാരെയും വിദ്യാര്‍ഥികളെയും കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ എയര്‍ലിഫ്റ്റിങ് സംവിധാനങ്ങളടക്കം ആവശ്യപ്പെടുന്ന ഹരജികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് വിശദീകരണം തേടി ഹൈക്കോടതി .ഉത്തരേന്ത്യയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കെ.എം.സി.സിയും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കെ.എം.സി.സി തമിഴ്‌നാട്, ബംഗളൂരു ഘടകങ്ങളും നല്‍കിയ പൊതുതാല്‍പര്യ ഹരജികളാണ് കോടതി പരിഗണിച്ചത്.
എ.ഐ.ഐ.എം.എസിലെ നഴ്‌സുമാരടക്കം നാട്ടിലെത്താനാവാതെ കുടുങ്ങിക്കിടക്കുന്നതായി ഹരജിയില്‍ പറയുന്നു. 330 ട്രെയിനുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നുപോലുമില്ല. വിദ്യാര്‍ഥികള്‍ക്കായി ശ്രമിക് ട്രെയിനുകള്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇവരെ മടക്കിയെത്തിക്കാന്‍ ട്രെയിനുകള്‍ ഓടിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളുണ്ടോയെന്ന് കോടതി കേന്ദ്രസര്‍ക്കാറിനോട് ആരാഞ്ഞു. ഹര്‍ജി മേയ് 15ന് വീണ്ടും പരിഗണിക്കും.
"
https://www.facebook.com/Malayalivartha



























