ഹയര്‍ സെക്കന്‍ഡറി പരീക്ഷാമൂല്യനിര്‍ണയം ഇന്നു മുതല്‍ ആരംഭിക്കും... 88 ക്യാമ്പുകളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്, രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും

ഹയര്‍ സെക്കന്‍ഡറി പരീക്ഷാമൂല്യനിര്‍ണയം ഇന്നു മുതല്‍ ആരംഭിക്കും. 88 ക്യാമ്പുകളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. മാറ്റിവച്ച നാല് പരീക്ഷകള്‍ കഴിഞ്ഞാലുടന്‍ ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. അതേസമയം, ഗതാഗത സൗകര്യം ഒരുക്കാതെ മൂല്യനിര്‍ണയം തുടങ്ങുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പ്രതിഷേധത്തിലാണ്. പൊതു ഗതാഗതമില്ലാത്തതിനാല്‍ ക്യാമ്പുകളിലെത്താന്‍ അധ്യാപകരെ നിര്‍ബന്ധിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പങ്കെടുക്കാന്‍ പറ്റുന്ന അധ്യാപകര്‍ ക്യാമ്ബുകളിലെത്തണമെന്നാണ് നിര്‍ദ്ദേശം.
ഈ മാസം 26 മുതല്‍ 30 വരെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പുനരാരംഭിക്കും. രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയും നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ടൈംടേബിള്‍ തയാറാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























