ബിജെപിയുടെ കേരള ഘടകം കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ജോലി ലഭ്യതയ്ക്ക് പോര്‍ട്ടല്‍ ഒരുക്കുന്നു

കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ബിജെപിയുടെ കേരളഘടകം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ വെബ് പോര്‍ട്ടല്‍ തുറക്കുന്നു.
പൊതുമേഖലാസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും വിദേശത്തു നിന്നു തിരിച്ചെത്തുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് ബിജെപി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിലും അവസരമൊരുക്കുമെന്നാണ് ബിജെപി പറയുന്നത്. അടുത്തയാഴ്ച പോര്‍ട്ടല്‍ ആരംഭിക്കും.
പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്ന മലയാളികളുടെ യോഗ്യതയും പ്രവൃത്തിപരിചയവും അതത് സംസ്ഥാനങ്ങളിലെ കമ്പനികള്‍ക്കും ബിജെപി ഇതിനായി ഒരുക്കുന്ന പൊതുപോര്‍ട്ടലിനും കൈമാറും.
കൂടാതെ ലോക്ഡൗണ്‍ കഴിഞ്ഞ് രാജ്യത്ത് വരേണ്ട മാറ്റങ്ങളെക്കുറിച്ച് വ്യവസായം, ആരോഗ്യം, കൃഷി തുടങ്ങി 12 മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് അതത് കേന്ദ്ര മന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നതിനും കേരളത്തിലെ ബിജെപി അവസരമൊരുക്കും.
https://www.facebook.com/Malayalivartha



























