Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് ഇറങ്ങുന്ന എളുപ്പ വഴി അടച്ചു; പ്രതിഷേധം

13 MAY 2020 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

പല തവണ അടയ്ക്കാന്‍ നടന്ന നീക്കങ്ങളെല്ലാം നാട്ടുകാരുടെ അഭ്യര്‍ഥനയെ മാനിച്ച് മാറ്റി വച്ചിരുന്ന, പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് ഇറങ്ങുന്ന എളുപ്പ വഴി റെയില്‍വേ അടച്ചു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള വഴി അടയ്ക്കരുതെന്ന നാട്ടുകാരുടെ ആവശ്യം കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നിന്ന റെയില്‍വേ ഇന്നലെയാണ് വഴി അടച്ചത്.

പുരാതനമായുള്ള ആ വഴി നൂറ് കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന വഴിയായതിനാല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പണി തല്‍ക്കാലം നിര്‍ത്തിയിരുന്നു. ഡിആര്‍എമ്മിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമയം അനുവദിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിച്ചാണ് പണി താല്‍ക്കാലികമായി നിര്‍ത്തിയത്.

കോവിഡ് വ്യാപന ഭീതി നിലവിലുള്ള സാഹചര്യത്തില്‍ റെയില്‍വേ എല്ലാ സ്റ്റേഷനുകളിലേക്കും പ്രവേശിക്കാനും , പുറത്തേക്ക് പോകാനും ഒറ്റ വഴി മാത്രമാക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനമായതിനാല്‍ വഴി അടയ്ക്കാതിരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ഡിആര്‍എം നല്‍കിയത്.

തുടര്‍ന്ന് മണ്ണ് മാന്തി യന്ത്ര സഹായത്തോടെ റെയില്‍വേ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് ഇറങ്ങുന്ന വഴിയിലെ പടികള്‍ പൊളിച്ച് നീക്കി. കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും വഴി അടയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും റെയില്‍വേ അധികൃതര്‍ പ്രതിഷേധക്കാരെ അറിയിച്ചിരുന്നു.

സ്റ്റേഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് ഇറങ്ങുന്ന വഴിയെക്കുറിച്ച് റെയില്‍വേക്ക് നേരത്തെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സ്റ്റേഷനില്‍ സാമൂഹിക വിരുദ്ധരുടെയും, അലഞ്ഞ് തിരിയുന്നവരുടെയും , യാചകരുടെയും , കഞ്ചാവ് വില്‍പനക്കാരുടെയുമെല്ലാം ശല്യം വര്‍ധിക്കാന്‍ ഈ വഴി കാരണമെന്നാണ് പരാതിയെന്നും റെയില്‍വേ സംരക്ഷണ സേന ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ അറിയിച്ചിരുന്നു.

വഴി അടയ്ക്കുന്നത് ഒഴിവാക്കാന്‍ ഇടപെടണമെന്ന പട്ടാമ്പിയിലെ യുഡിഎഫ് നേതാക്കളുടെയും, യുഡിഎഫ് നഗരസഭ കൗണ്‍സിലര്‍മാരുടെയും ആവശ്യത്തെ തുടര്‍ന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി ഡിആര്‍എമ്മുമായി ചര്‍ച്ച നടത്തിയിരുന്നു. വര്‍ഷങ്ങളായി പ്രദേശത്തുകാര്‍ ഉപയോഗിക്കുന്ന വഴിയാണിതെന്ന് ശ്രദ്ധയില്‍പ്പെടുത്തിയെന്നും കോവിഡ് ഭീതി ഒഴിഞ്ഞാല്‍ വഴി പുന:സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (7 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (16 minutes ago)

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം  (21 minutes ago)

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (3 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (3 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (5 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (6 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (6 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (6 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (6 hours ago)

Malayali Vartha Recommends