ലോക്ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി പഞ്ചാബില്‍ നിന്നും ബിഹാറിലെ സ്വന്തം നാട്ടിലേക്ക് പോകവേ ബസിടിച്ച് ആറു അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ജീവന് റോഡില്‍ പൊലിഞ്ഞു
ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് ആറ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ജീവന് കൂടി റോഡില്‍ പൊലിഞ്ഞു വീണു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ആറുപേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്.
ലോക്ഡൗണിനെത്തുടര്‍ന്ന് പഞ്ചാബില്‍ നിന്നും ബിഹാറിലെ സ്വന്തം നാട്ടിലേക്ക് കാല്‍നടയായി പോകവെ ബസ് ഇടിച്ചാണ് തൊഴിലാളികളുടെ ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബസില്‍ ആളുകളൊന്നുമില്ലായിരുന്നുവെന്നും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
" f
https://www.facebook.com/Malayalivartha