മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ചാനലുകള്‍ സംപ്രേഷണം ലൈവ് ആയി ചെയ്യില്ലയോ എന്ന് പേടി; വാര്‍ത്താ സമ്മേളനം റദ്ദാക്കി പത്രക്കുറിപ്പിറക്കി മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ കൊവിഡ് അവലോകന യോഗത്തിനുശേഷം നടത്തുന്ന പത്രസമ്മേളനം നടത്തിയിരുന്നില്ല. വൈകിട്ട് അഞ്ചു മണിക്ക് വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് അറിയിപ്പുണ്ടായിരുന്നു എങ്കില്‍ കൂടി, അഞ്ചു മണി ആയപ്പേഴേക്കും വാര്‍ത്താസമ്മേളനം ഉണ്ടാകില്ലെന്നാണ് വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം തുടങ്ങേണ്ട സമയം എത്തിയിട്ടും കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കെജ് സംബന്ധിച്ച വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിക്കുകയായിരുന്നു. നാലു മണിക്ക് തുടങ്ങിയ വാര്‍ത്താസമ്മേളം അഞ്ചു മണിക്കു ശേഷവും തുടര്ന്നതോയെയാണ് 5 മണിക്ക് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം നടക്കാതെ പോയത്. എല്ലാ മാധ്യമങ്ങളും ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനമാണ് തല്‍സമയം സംപ്രേഷണം ചെയ്യ്തത്. ഇനി തന്റെ വാര്‍ത്താ സമ്മേളനം ചാനലുകള്‍ സംപ്രേഷണം ചെയ്യില്ലയോ എന്ന ഭയന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം റദ്ദാക്കിയതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha