മദ്യ വില്‍പന സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ളതിന്റെ ആദ്യപടിയാണ് ബാറുകള്‍ വഴി പാഴ്സല്‍ നല്‍കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മദ്യ വില്‍പന സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ളതിന്റെ ആദ്യപടിയാണ് ബാറുകള്‍ വഴി പാഴ്സല്‍ നല്‍കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ന്നിത്തലയുടെ ആരോപണം.. ബാറുടമകളുമായി സി.പി.എം നടത്തിയ ചര്‍ച്ചയുടെ ഫലമാണ് ബാറുകള്‍ വഴി പാഴ്സല്‍ നല്‍കാനുള്ള തീരുമാനം. പാര്‍ട്ടിക്ക് പണം ഉണ്ടാക്കാനുള്ള മാര്‍ഗമായാണ് സി.പി.എം ഇതിനെ കാണുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കൊവിഡിന്റെ മറവില്‍ ചില്ലറ മദ്യവില്‍പന സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് നീക്കം. ഇത് പിന്‍വലിക്കണം. നിലവില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കണമെങ്കില്‍ നാലു ലക്ഷം ലൈസന്‍സ് ഫീസ് അടയ്ക്കണം. എന്നാല്‍ ഇപ്പോഴത്തെ തീരുമാനം കൊണ്ട് ബാറുകാര്‍ക്ക് ലൈസന്‍സ് ഫീസ് അടക്കേണ്ടതില്ല. ഫോണിലും ഓണ്‍ലൈനിലും മദ്യം കിട്ടുന്ന സ്ഥിതിയായാല്‍ ആരുംതന്നെ ഔട്ട്‌ലെറ്റുകളില്‍ വരില്ല. ഇത് ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ ഇടയാക്കും. ഇതിലൂടെ 12,400 കോടിയുടെ വരുമാനമാണ് സര്‍ക്കാരിന് നഷ്ടമാവുക. ബാറുകളിലൂടെ സെക്കന്‍ഡ്‌സ് മദ്യം ഒഴുകാനുള്ള സാദ്ധ്യതയും കൂടുമെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ മദ്യവില്‍പനശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയതാണ്. എന്നാല്‍ സി.പി,എം സെക്രട്ടറിയേറ്റ് ചേര്‍ന്ന് ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തു. നേരത്തെ ഇത്തരമൊരു തീരുമാനം അവര്‍ എടുത്തിരുന്നില്ല. എന്നാല്‍ ഇതിനുവേണ്ടി സി.പി.എം യോഗം ചേര്‍ന്നു. ബാറുടമകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതിന് പിന്നില്‍ നടക്കുന്നത് കൊള്ളയാണ്. ബാര്‍ മുതലാളിമാരുടെ കൈയില്‍ നിന്ന് പിരിവ് ആരംഭിച്ചതായും ചെന്നിത്തല വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
https://www.facebook.com/Malayalivartha



























