ചെക്പോസ്റ്റിലെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ അന്ന് സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം; അതിര്‍ത്തിയിലെത്തിയ മലയാളികള്‍ക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എം.എല്‍എമാരും എംപിമാരും ക്വാറന്റീനില്‍ പോകണമെന്നാണ് നിര്‍ദ്ദേശം

വാളയാറിൽ സമരത്തിന് പോയ യു.ഡി.എഫ് എം.പിമാരും, എം.എൽ.എമാരും നിരീക്ഷണത്തിൽ പോകണമെന്നു പാലക്കാട് ജില്ലാ മെഡിക്കൽ ബോർഡ് ആണ് നിർദേശം നൽകിയത് . വാളയാർ വഴി പാസില്ലാതെ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശം നൽകിയിരിക്കുന്നത്.രമ്യാ ഹരിദാസ്, ടി.എൻ പ്രതാപൻ, വി.കെ ശ്രീകണ്‌ടൻ, അനിൽ അക്കര, ഷാഫി പറമ്പിൽ തുടങ്ങി ജനപ്രതിനിധികൾക്കാണ് നിരീക്ഷണത്തിൽ പോകാൻ മെഡിക്കൽ ബോർഡ് നിർദേശം നൽകിയിരിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ പോകണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
അതേസമയം, നിരീക്ഷണത്തിൽ പോകാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് അനിൽ അക്കര എം.എൽ.എ പറഞ്ഞു. നിയമങ്ങൾ അടിച്ചേൽപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അേപ്പാൾ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡൻറും പാലക്കാട് നഗരസഭ ചെയർമാനുമെല്ലാം അവിടെ ഉണ്ടായിരുന്നു. മന്ത്രി എ.സി. മൊയ്തീൻ പ്രവാസികളുമായി സംവദിച്ചിരുന്നു. താനും എ.സി. മൊയ്തീനോടൊപ്പം യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സ്വഭാവികമായും തങ്ങൾക്കുള്ള നിയമം അവർക്കും ബാധകമല്ലേയെന്നും അനിൽ അക്കര ചോദിച്ചു.
ആ ദിവസം വാളയാറില്‍ കുഴഞ്ഞവീണയാള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സമീപത്തുണ്ടായിരുന്ന ആളുകളോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയത് . . 50 മാധ്യമപ്രവര്‍ത്തകരും 100 പൊലീസുകാരും പട്ടികയില്‍ ഉണ്ട്. ഔദ്യോഗിക വിവരം കിട്ടിയിട്ടില്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു. പിന്നില്‍ അജണ്ട ഉണ്ടോ എന്ന് നോക്കണം. ഇത്രനാളും പ്രൈമറി കോണ്‍ടാക്റ്റില്‍ ഉള്ളവരാണ് ക്വാറന്‍റീനില്‍ പോയിക്കൊണ്ടിരുന്നത്. ഏതായാലും സര്‍ക്കാര്‍ പറഞ്ഞത് അനുസരിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരു ജനപ്രതിനിധിയും ആരോഗ്യവകുപ്പ് നിർദേശങ്ങൾ ലംഘിക്കരുതെന്നും കൊവിഡ് ആർക്കും പിടിപ്പെടാമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഏറ്റവും ഫലപ്രദമായ നിലയിൽ പ്രതിരോധ പ്രവർത്തനം നടത്തുകയാണ് ഇപ്പോൾ. അതിനാൽ തന്നെ ആരോഗ്യവകുപ്പിൻ്റെ നിർദേശങ്ങളെല്ലാം എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വാളയാറിൽ യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ പ്രതിഷേധത്തെ പരോക്ഷമായി വിമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.എം.പിക്കും എം.എൽ.എക്കും കൊവിഡ് വരില്ലെന്ന് ആരും ചിന്തിക്കരുത്. ആർക്കും കൊവിഡ് പിടിപെടാം.
നല്ല നാളേക്ക് വേണ്ടി എല്ലാവരും ചിന്തിക്കണം. ഈ ഘട്ടത്തിൽ രാഷ്ട്രീയം പറയാനാഗ്രഹിക്കുന്നില്ലെന്നും ഇപ്പോൾ തർക്കത്തിനില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.നിലവിലെ പരിശോധന രീതികളും പ്രതിരോധ പ്രോട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പരിശോധരീതികൾ ആരും തെറ്റിക്കരുത്. ജനവസേവനം എന്നത് രോഗ്യവ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിൽക്കലാണ്. ബഹളം വയ്ക്കൽ അല്ല. മദ്യ ഉപയോഗം അനിനിയന്ത്രിതമാണെന്നും അതിനെ നിയന്ത്രിക്കാനാണ് വിർച്വൽ ക്യൂവും ആപ്പും കൊണ്ടുവരുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
https://www.facebook.com/Malayalivartha



























