Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

'ലോക്ക് ഡൌൺ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കയാണ്. വിദ്യാഭ്യാസം ഓൺലൈൻ ആകുമ്പോൾ...'നിർദ്ദേശങ്ങൾ പങ്കുവച്ച് മുരളി തുമ്മാരുകുടി

18 MAY 2020 11:49 AM IST
മലയാളി വാര്‍ത്ത

ലോകം കൊറോണ ഭീതിയിലൂടെ കടന്നുപോകുമ്പോഴും പല മാറ്റങ്ങൾക്കൊപ്പവും അതിജീവിക്കാൻ നമ്മെ പഠിപ്പിക്കുകയാണ്. ഇതേ സമാനമായ അവസ്ഥ തന്നെയാണ് വിദ്യാഭ്യാസ രം​ഗത്തിന് ഏറ്റിട്ടുള്ളതും. ഇത്തരം സാഹചര്യത്തിൽ ഓൺലൈൻ പഠനം എന്ന ബദൽ സംവിധാനമാണ് ഇപ്പോൾ സർക്കാരിന് നിർദ്ദേശിക്കാനുള്ള ഏകമാർ​ഗം എന്നത്. എന്നാൽ പൂർണമായും പഠനം ഡിജിറ്റലൈസേഷൻ ആകുമ്പോഴും, അത്തരം സംവിധാനങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾ എന്തു ചെയ്യും എന്നൊരു ചോദ്യം കൂടി വരുന്നുണ്ട്. ആയതിനാൽ തന്നെ അധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ആശങ്കാകുലരാണ്. ഓൺലൈൻ പഠന സംവിധാനത്തിൽ സ്വീകരിക്കേണ്ട മാർ​ഗനിർദ്ദേശങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുകയാണ് മുരളി തുമ്മാരുകുടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

വിദ്യാഭ്യാസം ഓൺലൈൻ ആകുമ്പോൾ

ലോക്ക് ഡൌൺ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കയാണ്. UNESCO യുടെ കണക്കനുസരിച്ച് 154 കോടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്. ഇതിൽ 32 കോടിയും ഇന്ത്യയിലാണ്. കേരളത്തിൽ ഈ സംഖ്യ എത്ര വരും, 75 ലക്ഷം?

ലോക്ക് ഡൗൺ തുടങ്ങിയത് കേരളത്തിലെ അക്കാദമിക്ക് വർഷത്തിന്റെ അവസാനമാസമായ മാർച്ചിൽ ആയതിനാലും ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ ജീവൽ ഭയമാണ് മുന്നിട്ട് നിന്നത് എന്നതിനാലും ഈ വിഷയത്തിൽ ഇപ്പോൾ കോഴ്‌സുകളുടെ അവസാനവർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും അല്ലാതെ അത്രയധികം ആശങ്ക ഉണ്ടായില്ല. ഒന്ന് രണ്ടു കർവുകൾ ഫ്ലാറ്റാക്കി കൊറോണയെ കേരളം പിടിച്ചു കെട്ടി എന്ന ആത്മവിശാസം വന്നതോടെ, നമ്മുടെ പുതിയ അധ്യയനവർഷം തുടങ്ങുന്ന ജൂൺ ഒന്ന് അടുത്തുവരുന്നതോടെ കാര്യങ്ങൾ മാറുകയാണ്. ഇപ്പോൾ സ്‌കൂൾ കോളേജ് സംവിധാനങ്ങളും അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളുമെല്ലാം എങ്ങനെയാണ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്, ആശങ്കപ്പെടുകയാണ്.

തൽക്കാലം ഓൺലൈനിലേക്ക് ചുവടുമാറുക, ബാക്കി പിന്നെ കാണാം എന്നൊരു മനോഭാവത്തിലാണ് ലോകമെമ്പാടും കാര്യങ്ങൾ നീങ്ങുന്നത്. ജനീവയിലെ ഇന്റർനാഷണൽ സ്‌കൂളിൽ ഓൺലൈനിൽ പഠനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വരെ (സെപ്റ്റംബർ ഒന്ന്) കാര്യങ്ങൾ ഇങ്ങനെ തന്നെ പോകട്ടെ എന്നാണ് ഇവിടുത്തെ തീരുമാനം.

എന്നാൽ ലോകത്തെല്ലായിടത്തും ഇതത്ര എളുപ്പമല്ല. ഓൺലൈൻ ടീച്ചിങ്ങ് നടത്താനും അത് വീട്ടിലിരുന്ന് കാണാനുമുള്ള കമ്പ്യൂട്ടർ/ടാബ്‌ലെറ്റ് സംവിധാനങ്ങൾ കേരളത്തിൽ എല്ലവർക്കും ഉണ്ടായി എന്ന് വരില്ല, ഇന്റർനെറ്റിന്റെ പ്രശ്നങ്ങളുമുണ്ട്. ക്ളാസുകൾ ടെലിവിഷനിൽ ആക്കാം എന്നുവെച്ചാൽ ഒരു ചാനലിൽ ഒരു ദിവസം ഏതൊക്കെ ക്‌ളാസ്സുകളിൽ ഏതൊക്കെ വിഷയങ്ങൾ പഠിപ്പിക്കാൻ പറ്റും എന്നതിന് പരിമിതികളുണ്ട്. അഭ്യസ്തവിദ്യരായ മാതാപിതാക്കളുടെ കുട്ടികൾക്ക് ഓൺലൈൻ പഠനം കഴിഞ്ഞാൽ കൂടുതൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ അവരുണ്ട്, മറ്റുള്ളവർക്ക് അത് സാധിക്കില്ല. അങ്ങനെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം വലിയ ബുദ്ധിമുട്ടുണ്ടാക്കും, സമൂഹത്തിലുള്ള ഉച്ചനീചത്വങ്ങൾ ഡിജിറ്റൽ ആപ്പ് കൊണ്ട് കൂടുതൽ വലുതാകുകയും ചെയ്യും.

ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും തൽക്കാലം മറ്റൊരു മാർഗ്ഗമില്ല. ഉളള പരിമിതമായ സംവിധാനങ്ങൾ ഉപയോഗിച്ച് അധ്യാപകരും വിദ്യാർത്ഥികളും ഓൺലൈനിലേക്ക് ചുവടുമാറുകയാണ്. ഇപ്പോൾ നടക്കുന്ന വെബ്ബിനാർ വിപ്ലവം അതിന്റെ മുന്നോടിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (2 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (11 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (17 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (22 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (31 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (4 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (4 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

Malayali Vartha Recommends