നാലാംഘട്ട ലോക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി... മേയ് 26 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

നാലാംഘട്ട ലോക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. മേയ് 26 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും ബുധനാഴ്ച മുതല്‍ തുറക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 26 മുതല്‍ നടത്താനായിരുന്നു നേരത്തെ തീരുമാനം. ഇതാണ് ലോക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് മാറ്റിയത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും തീരുമാനമായി. എന്നാല്‍ മുടിവെട്ടാന്‍ മാത്രമേ അനുമതിയുണ്ടാവു. ഷേവിങ്ങിന് അനുമതിയില്ല. ബ്യൂട്ടിപാര്‍ലറുകള്‍ തുറക്കില്ല. അന്തര്‍ജില്ല യാത്രകള്‍ക്ക് നിലവിലുള്ള പാസ് സമ്പ്രദായം തുടരും. ഇതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്നും ഇതുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha

























