ചന്ദനക്കടത്ത്: ആറ് കിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍

തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം.ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ആറ് കിലോ ചന്ദനവുമായി പുലാപ്പറ്റ ഉമ്മനഴി സ്വദേശിയെ മണ്ണാര്‍ക്കാടിനടുത്ത് വനം വകുപ്പ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് 21, മേയ് 13 എന്നീ ദിവസങ്ങളില്‍ കോട്ടോപ്പാടം പുറ്റാനിക്കാട് ഭാഗത്ത് നിന്നു ചന്ദനത്തടികള്‍ മോഷണം പോയിരുന്നു. ഉമ്മനഴി സ്വദേശി നെല്ലികുന്നത്ത് വീട്ടില്‍ ഹംസയെയാണ് ഉമ്മനഴിയില്‍ നിന്നു പിടികൂടിയത്. ഇയാളില്‍ നിന്ന് 6.23 കിലോ ചന്ദനവും പിടിച്ചെടുത്തു.
മാര്‍ച്ച് 21, മേയ് 13 ദിവസങ്ങളില്‍ ഹംസ പുറ്റാനിക്കാട് ഭാഗത്ത് വന്നിരുന്നതായി വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടെ കഴിഞ്ഞ ദിവസം പുലാപ്പറ്റ ഉമ്മനഴിയില്‍ തടികള്‍ കൈമാറാനുള്ള ശ്രമത്തിനിടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് 6.23 കിലോ ചന്ദന തടികളും മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. പുറ്റാനിക്കാട് നിന്ന് ചന്ദനം കടത്തിയത് ഹംസയാണെന്നും കഴിഞ്ഞ വര്‍ഷവും ഇയാള്‍ ചന്ദനം കടത്തിയെന്ന് സമ്മതിച്ചതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം.ശശികുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ യു.ജയകൃഷ്ണന്‍, ഒ. ഹരിദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി.മുഹമ്മദ് അല്‍ത്താഫ്, കെ.കെ.മുഹമ്മദ് സിദ്ദീക്ക്, ജി.ഗിരിജ, കെ.എസ്. സന്ധ്യ, കെ,സരസ്വതി, ഡ്രൈവര്‍ കെ.എ. പ്രദീപ്, വാച്ചര്‍ പി.അബ്ദു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























